മന്ത്രിസഭാ വാര്‍ഷികം: പോലീസിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി

Spread the love

കൊല്ലം: സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ പ്രൊമോ വീഡിയോയും. സിറ്റി-റൂറല്‍ പോലീസ് സംയുക്തമായാണ് സേവനങ്ങളും ആധുനിക സംവിധാനങ്ങളുടെ നേര്‍ക്കാഴ്ചയും ഉള്‍പ്പെടുത്തിയ പ്രൊമോ തയ്യാറാക്കിയത്. റൂറല്‍ എസ്.പി കെ.ബി രവി സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഒരു മിനിട്ടാണ് വീഡിയോയുടെ ദൈര്‍ഘ്യം. നിര്‍മ്മാതാക്കളായ ജ്യോതിഷ് കുമാര്‍, സുമേഷ് എന്നിവരെ ആദരിച്ചു.
സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി അശോക് കുമാര്‍, കെ.പി.ഒ.എ സെക്രട്ടറി ജയകുമാര്‍, എ.സി.പിമാരായ ജി. ഡി. വിജയകുമാര്‍, എ. പ്രദീപ് കുമാര്‍, കെ. പി. എ സെക്രട്ടറി ഷഹീര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *