കൊല്ലം: ക്ഷീരവികസന മേഖലയില്‍ സ്വയംപര്യാപ്തത ഉറപ്പാക്കാന്‍ ക്ഷീര സംഘങ്ങള്‍ക്ക് മൊബൈല്‍ മില്‍ക്കിംഗ് യൂണിറ്റ് പദ്ധതി നടപ്പിലാക്കി മുഖത്തല ബ്ലോക്ക് പഞ്ചായത്ത്. തിരഞ്ഞെടുത്ത സംഘങ്ങള്‍ക്ക് കറവയന്ത്രം, ടൂവീലര്‍ എന്നിവ വാങ്ങുന്നതിന് ആകെ ചെലവാകുന്ന തുകയുടെ 75 ശതമാനം, പരമാവധി 95,000 രൂപ സബ്സിഡി ഇനത്തില്‍ ലഭിക്കും. പുതുതലമുറയെ ക്ഷീരോദ്്പാദന മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് സഹായകരമാകുമെന്നതിനാല്‍ പദ്ധതി വ്യാപകമാക്കുമെന്ന് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോധ പറഞ്ഞു.