ഓക്‌ലഹോമയിൽ നായ്ക്കളുടെ ആക്രമണം; 61 വയസ്സുകാരിക്ക് ദാരുണാന്ത്യം

Spread the love

ഓക്‌ലഹോമ ∙ ഓക്‌ലഹോമയിലെ ഹരിയിൽ നായക്കളുടെ ആക്രമണത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം.അനിതാ മിയേഴ്സിന് (61) ആണ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹരിയിലുള്ള കാറ്റ് ഫിഷ് ഡ്രൈവിൽ ഈ തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.പ്രാഥമികാന്വേഷണത്തിൽ നിരവധി കുത്തുകളേറ്റിട്ടാണ് മരണം സംഭവിച്ചതെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഏപ്രിൽ 26ന് ഓക‍്‌ലഹോമ കൗണ്ടി ഷെറിഫ് ടോമി ജോൺസൻ മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിൽ ഇവരുടെ മരണം നായ്ക്കളുടെ കൂട്ടായ ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ചു. സ്റ്റേറ്റ് മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് മരണം കൊലപാതമല്ലെന്ന് ഷെറിഫ് അറിയിച്ചത്. വീട്ടിൽ വളർത്തുന്ന നായയുമായി നടക്കാൻ ഇറങ്ങിയ സമയത്താണ്, നായ്‌ക്കളുടെ ആക്രമണം ഉണ്ടായത് ഉണ്ടായത് എന്നാണ് കരുതുന്നത്. ആക്രമണത്തിൽ ഇവരുടെ നായ്ക്കും പരുക്കേറ്റു. യജമാനനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലായിരിക്കും ഈ ആക്രമിക്കപ്പെട്ടതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ചു ഓക്‌ലഹോമ ഷെറിഫ് ഓഫീസ് അന്വേഷണം ആരംഭിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *