മലയാളത്തിൽ ആദ്യ ആംഗ്യഭാഷാലിപി

Spread the love

മികവോടെ മുന്നോട്ട്: 77* അനുഭവസ്പർശത്തിന്റെ ഭംഗി* കലാലയങ്ങളിൽ വ്യാപിപ്പിക്കും

കേരളത്തിലുള്ള ബധിര വിദ്യാലയങ്ങളിലെ അധ്യാപകരെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രധാന പ്രശ്നമായിരുന്നു മലയാളത്തിൽ സ്വന്തമായി ആംഗ്യഭാഷയിൽ ഒരു അക്ഷരമാല ഇല്ല എന്നുള്ളത്. നിലവിൽ ഓരോ സ്ഥലങ്ങളിലും സ്വന്തമായി രൂപകല്പന ചെയ്ത ലിപികളാണ് ഉപയോഗിച്ച് വരുന്നത്. ഒരു ഏകീകൃത ആംഗ്യഭാഷ ലിപി വളരെ അത്യാവശ്യമായ ഘട്ടത്തിലാണ് മലയാള അക്ഷരമാലയിൽ ഒരു ഏകീകൃത ആംഗ്യഭാഷ ലിപി ഫിംഗർ സ്പെല്ലിംഗ് (Finger Spelling) ഉണ്ടാക്കിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ആണ് മലയാള അക്ഷരമാലയിൽ ഏകീകൃത ആംഗ്യഭാഷാലിപി – ഫിംഗർ സ്പെല്ലിങ് – രൂപകല്പന ചെയ്തത്.
മലയാള ഭാഷയിൽ ഒരു ഏകീകൃത ഫിംഗർ സ്പെല്ലിംഗ് ഉണ്ടാക്കുകയും അത് പ്രചരിപ്പിക്കുകയും, ഭാവിയിൽ ശ്രവണ പരിമിതർക്കായുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പടുത്തുകയും ചെയ്യുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. അതിന്റെ പ്രാരംഭപ്രവർത്തനമായാണ് സ്വരാക്ഷരങ്ങളും വ്യജ്ഞനാക്ഷരങ്ങളും ആംഗ്യഭാഷ ലിപിയിൽ രൂപകല്പന ചെയ്തിരിക്കുന്നത്. നിഷിലെ ആംഗ്യഭാഷാ വിദഗ്ധരും ബധിരരായ അധ്യാപകരും പൂർവവിദ്യാർത്ഥികളും ബധിര അസോസിയേഷൻ അംഗങ്ങളും ചേർന്നാണ് ഫിംഗർ സ്പെല്ലിംഗ് വികസിപ്പിച്ചെടുത്തത്. അവരുടെ അനുഭവസ്പർശത്തിന്റെ ഭംഗി ലിപികൾക്കും ഉണ്ട്.
ഇംഗ്ലീഷിനും ഹിന്ദിക്കും സ്വന്തമായ അക്ഷരമാലയുണ്ട്. നിലവിൽ ചുണ്ടുകളുടെ ചലനം നോക്കിയും കൈകളിൽ എഴുതിക്കാണിച്ചുമാണ് ശ്രവണപരിമിതർക്ക് ആശയവിനിമയം നടക്കുന്നത്. ഈ പരിമിതി മറി കടക്കാനാണ് ആംഗ്യലിപി നിർമ്മിച്ചത്. മലയാളത്തിലെ ആദ്യ ആംഗ്യഭാഷാ ലിപിയാണിത്. പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഏകീകൃത ആംഗ്യഭാഷാലിപി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്രയും പെട്ടെന്ന് പ്രാപ്യമാക്കാനുളള തയ്യാറെടുപ്പിലാണ് സാമൂഹ്യനീതി വകുപ്പ്.
ഏകീകൃത ലിപിയുടെ വരവ് ശ്രവണ പരിമിതർക്ക് ആശയ സംവേദനത്തിന്റെ പുതിയൊരു ലോകം പ്രദാനം ചെയ്യും. അവർക്കുവേണ്ടി ആലോചിക്കാനും, അവരുടെ ജീവിതത്തിൽ ഇങ്ങനെയൊരു പരിവർത്തനത്തിന് മുൻകൈയെടുത്ത് അത് വിജയത്തിലെത്തിക്കാനും സർക്കാരും സാമൂഹ്യനീതി വകുപ്പും പ്രവർത്തനസജ്ജമായി മുന്നിൽത്തന്നെയുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *