ടെക്‌സാസ് :ഭരതകല തീയേറ്റേഴ്‌സിന്റെ നാടകം ‘ലോസ്റ്റ് വില്ല’ മക് അല്ലെന്‍,റിയോ ഗ്രാന്‍ഡ് വാല്ലിയില്‍ എഡിന്‍ബര്‍ഗ് സിറ്റില്‍ഡിവൈന്‍ മേഴ്സി സിറോ മലബാര്‍ കത്തോലിക്ക പള്ളിയില്‍ തിരുനാളിനൊടനുബന്ധിച്ചു പ്രധാന പരിപാടിയായി നടത്തി.
അമേരിക്കയില്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി നിന്നു കൊണ്ടുതന്നെനാടക കലയെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, നമ്മുടെ പ്രദേശത്തുക്കാരുടെ മനസ്സില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളായി മാറുക എന്ന ഉദ്ദേശത്തോടെയാണ് ഭരതകല തീയേറ്റേഴ്‌സ് ഇത്തരം നാടക കലാ
പ്രവര്‍ത്തനം കൊണ്ടു നൈപുണ്യമായി ലക്ഷ്യമിടുന്നത് .ചുരുങ്ങിയ കാലംകൊണ്ടുതന്നെ അമേരിക്കയില്‍ നാടക രംഗത്തു ശക്തമായ സാന്നിധ്യം നിലയുറപ്പിച്ചിട്ടുള്ളതാണ് ‘ഭരതകല തീയേറ്റേഴ്‌സ് ‘. ഭരതകലയുടെ നാലു നാടകങ്ങള്‍ ഇതിനൊടകം ജനപ്രീതി നേടിയിരിക്കുന്നവയാണ്. ലോസ്റ്റ് വില്ല (കഥ, സംഭാഷണം സലിന്‍ ശ്രീനിവാസ് ഐര്‍ലാന്‍ഡ്,സംവിധാനം ചാര്‍ലി അങ്ങാടിചേരില്‍, ഹരിദാസ് തങ്കപ്പന്‍ ), സൂര്യ പുത്രന്‍ (കഥ സന്തോഷ് പിള്ള, സംവിധാനം ഹരിദാസ് തങ്കപ്പന്‍ ) സൈലന്റ് നൈറ്റ് (കഥ, സംവിധാനം അനശ്വര്‍ മാമ്പിള്ളി ) പ്രണയാര്‍ദ്രം((കഥ, സംഭാഷണം സലിന്‍ ശ്രീനിവാസ്)എന്നീ നാടകങ്ങള്‍.
ഇത്തരത്തില്‍ പ്രചോദനമേകുന്ന പ്രോത്സാഹനങ്ങള്‍ കൊണ്ടു മാത്രമേ കലാമൂല്യങ്ങളോടെ കാതലായ നാടകങ്ങളും,മാനവവാദ മൂല്യങ്ങളോടെയുള്ള സര്‍ഗാത്മക നാടകങ്ങളും സാധ്യമാവുയെന്നു വിശ്വസിക്കുന്നവരാണ് ഭരതകല തീയേറ്റേഴ്‌സിന്റെ അണിയറ പ്രവര്‍ത്തകര്‍. ഭരതകലയിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ നാടകം ലോസ്റ്റ് വില്ല, മക് അല്ലെന്‍ പ്രദേശവാസികളുടെ ഹൃദയത്തില്‍ അനുഭവവേദ്യമാകുകയും ചെയ്തു. ഭരതകലയുടെ കലക്കാരന്മാര്‍ക്ക് ഈ അവസരം നല്‍കിയത് സമാന ഫാമിലി ഗ്രൂപ്പും,ഉത്തരവാദിത്വപ്പെട്ട ഭാരവാഹികളുമാണ്.
ലോസ്റ്റ് വില്ല നാടകത്തിന്റെ കഥ, സംഭാഷണം നിര്‍വഹിചിരിക്കുന്നത് സലിന്‍ ശ്രീനിവാസാണ്. ഗാനരചന ജെസ്സി ജേക്കബ് (ഐര്‍ലാന്റ് )മധുരതരമായ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സിംപ്‌സണ്‍ ജോണ്‍മാണ്. ഗാനങ്ങള്‍ ആലപിചിരിക്കുന്നത് സാബു ജോസഫ്, മരീറ്റ ഫിലിപ്പുമാണ്.
സംവിധാനം ചാര്‍ലി അങ്ങാടിച്ചേരിലും ഹരിദാസ് തങ്കപ്പനും, സഹ സംവിധാനം അനശ്വര്‍ മാമ്പിള്ളിയും നിര്‍വഹിചിരിക്കുന്നു . അഭിനയിക്കുന്നവര്‍ ഐറിന്‍ കലൂര്‍,ഉമാ ഹരിദാസ്, മീനു എലിസമ്പത്ത്, ദീപ ജെയ്‌സണ്‍ ,ചാര്‍ലി അങ്ങാടിച്ചേരില്‍, ബെന്നി മറ്റക്കര, രാജന്‍ ചിറ്റാര്‍, ഷാജു ജോണ്‍, സ്റ്റാന്‍ലി ജോര്‍ജ്, അരുണ്‍ പോള്‍, ഷാജി മാത്യു, ഹരിദാസ് തങ്കപ്പന്‍, അനശ്വര്‍ മാമ്പിള്ളി എന്നിവരാണ്. രംഗ സജ്ജീകരണ സഹായം/ സ്റ്റേജ് എഫക്ട് നെബു കുര്യയാക്കോസ്, അരുണ്‍ പോള്‍, ഐസക് കല്ലൂര്‍, സുനിത ഹരിദാസ്, ആഷ്ലി കലൂര്‍,ഏയ്‌ഞ്ചേല്‍ ജ്യോതി എന്നിവരാണ്. സലിന്‍ ശ്രീനിവാസ്, ജെയ്‌സണ്‍ ആലപ്പാടന്‍ എന്നിവരുടെ ശബ്ദ സാന്നിധ്യവും. ശബ്ദ മിശ്രണം ഷാലുസ് മ്യൂസിക്കും, സജി സ്‌കറിയയും നിര്‍വഹിചിരിക്കുന്നു.
ലോസ്റ്റ് വില്ലയുടെ പ്രമോഷണല്‍ വീഡിയോയും മ്യൂസിക്കല്‍ ആല്‍ബവും പ്രകാശനകര്‍മ്മം നിര്‍വഹിച്ചിരിക്കുന്നത് ലോക പ്രശസ്ത ഡോക്ടറും, സാഹിത്യാക്കാരനും ഭാഷ പണ്ഡിതനുമായ ഡോ. എം.വി പിള്ള യും, കവിയും സാഹിത്യ സചിവനുമായ ജോസ് ഓച്ചാലിലും ചേര്‍ന്നായിരുന്നു. സീറോ മലബാര്‍ സഭയുടെ ബിഷപ്പും കൃസ്തീയ ഗാന രചയീതാവുമായ മാര്‍. ജോയ് ആലപ്പാട്ട് ആശീവാദവും, ആശംസകളും നല്‍കുകയുണ്ടായിരുന്നു. മലയാളിയുടെ മനംകവര്‍ന്ന എഴുത്തുക്കാരായ സക്കറിയ, ബെന്യമിന്‍, പി. എഫ്. മാത്യൂസ്, തമ്പി ആന്റണി, കെ. വി പ്രവീണ്‍ എന്നീവരും മുഖ്യധാര സിനിമ – സീരിയല്‍ പ്രവര്‍ത്തകരും ഭരതകല തീയേറ്റേഴ്‌സിന് ആശംസകള്‍ നേരുകയുണ്ടായിരുന്നു.
ലോസ്റ്റ് വില്ലയുടെ സോങ്ങും, പ്രമോഷണല്‍ വീഡിയോയും കാണുവാന്‍ താഴെ ലിങ്ക് അറ്റാച്ച് ചെയ്തിട്ടുണ്ട്. ഭരതകല തീയേറ്റേഴ്‌സിന്റെ അടുത്ത നാടകം ‘ഇസബെല്‍’ ഒരുങ്ങിയിരിക്കുന്നു. അമേരിക്കയിലും, യു കെയിലും, ഐര്‍ലന്റിലും ഒരേസമയം പ്രദര്‍ശിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. ‘ഇസബെല്‍’ ന്റെ കഥ, സംഭാഷണം സലിന്‍ ശ്രീനിവാസ്ണ്.
https://drive.google.com/file/d/1T5gOd24vUYS1VQc37T0xlM3