തൃപ്പൂണിത്തറ സുഭിക്ഷ ഹോട്ടലിലെ ആദ്യ ഊണ് മന്ത്രിക്ക്

Spread the love

തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിൽ എറണാകുളം ഗവ. സർവന്റ്സ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണത്തോടെ പ്രവർത്തനമാരംഭിച്ച സുഭിക്ഷ ഹോട്ടലിൻ്റെ ആദ്യ ഊണ് കഴിച്ച് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ.

നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ഹോട്ടലിൽ നിന്നു തന്നെയായിരുന്നു മന്ത്രിയുടെ ഉച്ചഭക്ഷണവും. കെ.ബാബു എം.എൽ.എ, തൃപ്പൂണിത്തുറ നഗരസഭ ഉപാധ്യക്ഷൻ കെ.കെ പ്രദീപ് കുമാർ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി എന്നിവരും മന്ത്രിക്കൊപ്പം ഊണിനിരുന്നു. ചോറും അവിയലും സാമ്പാറും അച്ചാറും പപ്പടവുമെല്ലാം ചേർന്ന ഊണാണ് സുഭിക്ഷ ഹോട്ടലിൽ നിന്ന് മന്ത്രിക്കും ലഭിച്ചത്.

ഭക്ഷണം കഴിക്കാൻ എത്തിയവരോട് അഭിപ്രായങ്ങൾ ചോദിച്ചറിയാനും ഹോട്ടൽ ജീവനക്കാർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും മന്ത്രി സമയം കണ്ടെത്തി. കുറഞ്ഞ വിലയ്ക്ക് ഏറ്റവും മികച്ച ഭക്ഷണം തന്നെ നൽകാൻ ശ്രദ്ധിക്കണമെന്ന് അധികൃതരെ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *