ഡാളസ് സൗഹൃദ വേദി ഒരുക്കുന്ന മാതൃ ദിനാഘോഷം മെയ് 8 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് – (എബി മക്കപ്പുഴ)

Spread the love

ഡാളസ്: എല്ലാ വർഷവും നടത്താറുള്ള മാതൃ ദിനാഘോഷം ഇക്കൊല്ലവും വിപുലമായ രീതിയിൽ നടത്തുവാൻ ഡാളസ് സൗഹൃദ വേദി ഭാരവാഹികൾ തീരുമാനിച്ചു. മെയ് 8 ഞയറാഴ്ച്ച വൈകിട്ട് 4 മണിക്ക് കരോൾട്ടൻ റോസ്‌മൈഡ് സിറ്റി ഹാളിൽ നടക്കുന്ന സമ്മേളനം പ്രസിഡണ്ട് എബി മക്കപ്പുഴ ആദ്യക്ഷത വഹിക്കും.

സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിച്ചു കൊണ്ട് തുടക്കമിടുന്ന സമ്മേളനത്തിൽ ശ്രിമതി ആനുപാ സക്കറിയ (പ്രസിഡണ്ട്, കെ എൽ എസ്,ഡാളസ്) മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് പ്രൊഫ. ജെയ്സി ജോർജ്, ഡോ. ഹേമ രവീന്ദ്രനാഥ്‌, ഡോ. ദർശന മനയത്ത് എന്നവർ മാതൃ ദിനാശംസകൾ നേർന്നു കൊണ്ട് സമ്മേളനത്തിൽ സംസാരിക്കും, പ്രസ്തുത സമ്മേളനത്തിൽ സംബന്ധിക്കുന്ന അമ്മമാരിൽ നിന്നും പേരുകൾ നറുക്കെടുപ്പ്‌ നടത്തി തെരഞ്ഞെടുക്കുന്ന മൂന്നു അമ്മമാർക്ക് സ്നേഹ സമ്മാനങ്ങൾ നൽകി ഡാളസ് സൗഹൃദ വേദി ആദരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:സാറാ ചെറിയാൻ 972 922 1669 & എലിസബേത് വറുഗീസ് 469 645 8913

Author

Leave a Reply

Your email address will not be published. Required fields are marked *