ഉല്ലാസഗണിതം – ഗണിതവിജയം വീട്ടിലും വിദ്യാലയത്തിലും സംസ്ഥാനതല ഉദ്ഘാടനം നാളെ (മെയ്‌ 4)

Spread the love

പൊതുവിദ്യാഭ്യാസവകുപ്പിനുവേണ്ടി സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് ഉല്ലാസഗണിതം, ഗണിതവിജയം വീട്ടിലും വിദ്യാലയത്തിലും എന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും. രാവിലെ 10 ന് നേമം ഗവർമെന്റ് യു പി എസിൽ വച്ചാണ് ഉദ്ഘാടനം. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിക്കുക.

1,2 ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് ഉല്ലാസഗണിതംപദ്ധതി നടപ്പിലാക്കുന്നത്. 3,4 ക്ലാസുകളിലെ കുട്ടികള്‍ക്കായി ഗണിതവിജയം പദ്ധതി നടപ്പിലാക്കുന്നു. പ്രൈമറി ക്ലാസുകളില്‍ തന്നെ ഗണിതത്തിന്‍റെ അടിസ്ഥാനശേഷികള്‍ കുട്ടികള്‍ നേടുക, ഉറപ്പാക്കുക, ഗണിതപഠനം കളികളിലൂടെ രസകരവും ആസ്വാദ്യകരവുമാക്കുക, വൈവിധ്യമാര്‍ന്ന പഠനാനുഭവങ്ങളിലൂടെ ഗണിതാശയങ്ങള്‍ കുട്ടികളിലെത്തിക്കുക, കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക, ആസ്വാദ്യകരമായ ഗണിതകേളികളില്‍ രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് പങ്കെടുക്കുക എന്നിവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ഇതിനുവേണ്ടി സമഗ്രശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് വീട്ടിലും വിദ്യാലയത്തിലും വച്ച് ഗണിതകേളികളില്‍ ഏര്‍പ്പെടാന്‍ സഹായിക്കുന്ന വിവിധതരം കളിയുപകരണങ്ങള്‍ ഉള്‍പ്പെടുന്ന പഠനകിറ്റുകള്‍ കേരളത്തിലെ 1 മുതല്‍ 4-ാം ക്ലാസുവരെയുളള 13 ലക്ഷം കുട്ടികള്‍ക്ക് ലഭ്യമാക്കുന്നു. 1 മുതല്‍ 4 വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അതോടൊപ്പം രക്ഷിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുളള സ്കൂള്‍തല ശില്പശാലകളും നടന്നുവരുന്നു. ഇതിനായി പ്രത്യേകം വീഡിയോകള്‍ സമഗ്രശിക്ഷാ കേരളം തയ്യാറാക്കിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *