ഫൊക്കാന മലയാളി മങ്ക സൗന്ദര്യ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; രേവതി പിള്ള കോർഡിനേറ്റർ – ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന ഫൊക്കാന ഗ്ലോബൽ ഡിസ്‌നി കൺവെൻഷനോടനുബന്ധിച്ച് നടത്തുന്ന മലയാളി മങ്ക ബ്യുട്ടി പേജന്റ് മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഫൊക്കാന കൺവെൻഷനുകളിലെ പ്രധാന ആകർഷങ്ങളിൽ ഒന്നായ മലയാളി മങ്ക എന്ന സ്ത്രീകൾക്കുള്ള ഈ സൗന്ദര്യ മത്സരം ഫൊക്കാന വിമൻസ് ഫോറമാണ് നടത്തി വരുന്നത്. ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി, സെക്രെട്ടറി അബ്ജ അരുൺ, ഡോ. ബ്രിജിത്ത് ജോർജ് (ചിക്കാഗോ)- മലയാളി മങ്ക ബ്യൂട്ടി പേജന്റ് ചെയർപേഴ്സൺ, ഫൊക്കാന ന്യൂ ഇംഗ്ലണ്ട് (ബോസ്റ്റൺ) റീജിയൺ വൈസ് പ്രസിഡണ്ട് രേവതി പിള്ള – കോർഡിനേറ്റർ, ഉഷ ചാക്കോ(ന്യൂയോർക്ക്) കോ-ചെയർ എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് മലയാളി മങ്ക മത്സരത്തിനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നത്.

25 വയസ്സും അതിനു മുകളിലും പ്രായമുള്ള സ്ത്രീകള്‍ക്കാണ് മലയാളി മങ്ക സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത. മത്സര വിജയിയായി മലയാളി മങ്ക കിരീടമണിയിക്കപ്പെടുന്നയാൾക്ക് സര്‍ട്ടിഫിക്കറ്റ്, ട്രോഫി, 1000 ഡോളർ കാഷ് അവാര്‍ഡ് എന്നിവയാണ് സമ്മാനം. പങ്കെടുക്കുന്ന എല്ലാ മത്സരാത്ഥികൾക്കും സമ്മാനമുണ്ട്. മലയാളി മങ്ക ബ്യുട്ടി പേജന്റ് മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് 2022 ജൂൺ 15 നകം ഓൺലൈനിലൂടെ രെജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

Picture2

2022 ജൂലൈ എട്ടിന് ഉച്ചകഴിഞ്ഞാണ്‌ മലയാളി മങ്ക മത്സരം കൺവെൻഷന്റെ പ്രധാന വേദിയിൽ അരങ്ങേറുക. മൂന്നു റൗണ്ട് മത്സരങ്ങളാണുള്ളത്. കേരള ഡ്രസ്സ് റൗണ്ട്, ടാലന്റ് റൗണ്ട്, സാരി റൗണ്ട് എന്നീ ക്രമങ്ങളിലാണ് മത്സരങ്ങൾ നടത്തുക. ആദ്യ റൗണ്ടിൽ സ്വയം പരിചയപ്പെടുത്തൽ (self intoroduction), രണ്ടാം റൗണ്ടിൽ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുക (ടാലന്റ്റ് റൗണ്ട്), മൂന്നാം റൗണ്ടിൽ ചോദ്യോത്തരവേള (question answer round) എന്നിങ്ങനെയാകും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ന്യൂയോര്‍ക്കിലെ ഡെയ്‌സിസ് ട്രോഫി വേള്‍ഡ് ആൻഡ് തോമസ് തോമസ് സാരഥി ഡെയ്‌സി തോമസ് ആണ് മലയാളി മങ്ക ബ്യൂട്ടി പേജന്റ് മത്സരത്തിന്റെ സ്‌പോണ്‍സര്‍.

രെജിസ്ട്രേഷൻ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ഡോ. കല ഷഹി ഫോൺ: +1 (202) 359-8427, അബ്ജ അരുൺ ഫോൺ:+1 (202) 683-0168, രേവതി പിള്ള ഫോൺ: + 617 470 0740, ഡോ. ബ്രിജിത്ത് ജോർജ് ഫോൺ:+1 (847) 208-1546., ഉഷ ചാക്കോ ഫോൺ: 845 480 9213, എന്നിവരുമായി ബന്ധപ്പെടുക.

Leave Comment