കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു – ലാലി ജോസഫ് ആലപ്പുറത്ത്

Spread the love

ഡാലസ്: കോപ്പേല്‍ സീറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ചില്‍ മെയ് 8 2022 ഞായറാഴ്ച മദേഴ്‌സ് ഡേ ആഘോഷിച്ചു. അന്നേ ദിവസം രാവിലെ 9 മണിക്ക് റവ. ഫാദര്‍ ജോസ് കുളങ്ങര ടി.ഓ.ആര്‍ ന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

അമേരിക്കയില്‍ മെയ് മാസം രണ്ടാമത്തെ ഞായറാഴ്ചയാണ് മദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. ആന്‍ ജാര്‍വിസ് എന്ന വനിതയാണ് മാത്യ ദിനത്തിന്റെ സ്ഥാപക. അമ്മമാരോടുള്ള ബഹുമാനവും, സ്നേഹവും, ആദരവും പ്രകടിപ്പിക്കുവാന്‍ വേണ്ടിയുള്ള ഒരു ദിനമായിട്ടാണ് മദഴ്‌സ് ഡേ യെ കാണുന്നത്.

നമ്മളെ മനസിലാക്കുന്ന നമ്മുടെ തെറ്റുകളിലോ കുറവുകളിലോ ആര് അകറ്റി നിര്‍ത്തിയാലും അവഗണിച്ചാലും നമ്മുടെ കൂടെ നില്‍ക്കുന്ന അമ്മയുടെ സാന്നീദ്ധ്യം നമ്മുക്ക് എപ്പോഴും വിശ്വസിക്കാവുന്നതാണ്. ദൈവത്തിന്റെ സാന്നീദ്ധ്യം അമ്മമാരിലൂടെ നമുക്ക് അനുഭവമേധ്യമാകാന്‍ സാധിക്കുന്നു എന്ന സന്ദേശം ജോസ് കുളങ്ങര അച്ചന്‍ പങ്കുവച്ചു.

ഇടവക വികാരി ഫാ: ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ കുര്‍ബാനക്ക് ശേഷം എല്ലാം അമ്മമാരേയും അഭിനന്ദിക്കുകയും. അതൊടൊപ്പം ‘ജനനീ ജന്‍മഭൂമിശ്ച സ്വര്‍ഗ്ഗാദപിഗരീയസി’ ജനനി ജന്‍മഭൂമി സ്വര്‍ഗത്തെക്കാള്‍ ശ്രേഷ്ടമാണ് എന്ന കവി വാക്യം എത്രയോ അന്വര്‍ദ്ധമാണ് എന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. അമ്മമാര്‍ക്ക് റോസാപൂവ് നല്‍കി ആദരിക്കുകയും വിശ്വസികള്‍ക്ക് എല്ലാംവര്‍ക്കും കേക്ക് വിതരണവും നടത്തി.

കൈക്കാരന്‍മാരായ പീറ്റര്‍ തോമസ്, ടോം ഫ്രാന്‍സിസ്, സാബു സെബാസ്സ്റ്റ്യാന്‍, അബ്രാഹാം.പി. മാത്യു എന്നീവര്‍ ഈ ആഘോഷത്തിന് നേത്യത്ത്വം

Author

Leave a Reply

Your email address will not be published. Required fields are marked *