റവ. ജോര്‍ജ് ഏബ്രഹാം ഭദ്രാസന സെക്രട്ടറി – സണ്ണി കല്ലൂപ്പാറ

ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ സെക്രട്ടറിയായി റവ. ജോര്‍ജ് ഏബ്രഹാം ചുമതലയേറ്റു. ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവക വികാരിയായിരുന്നു. കേരളത്തില്‍ പിടവൂര്‍, രാജഗിരി, അങ്ങാടിക്കല്‍, കൈപ്പട്ടൂര്‍, ചൂരക്കാട്ട്, ഇളമ്പള്ളില്‍, വായ്ക്കല്‍ എന്നിവടങ്ങളിലെ Picture3

മാര്‍ത്തോമാ ചര്‍ച്ച് ഇടവക വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കല്ലൂപ്പാറ സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചാണ് മാതൃഇടവക.

ഭദ്രാസന കൗണ്‍സില്‍ അംഗമായും, മിഷണറിയായും സേവനം അനുഷ്ഠിച്ച റവ. ജോര്‍ജ് ഏബ്രഹാം യുവദീപം ചീഫ് എഡിറ്ററുമായിരുന്നു.

Picture

‘ക്രിസ്തുവിന്റെ സുഗന്ധന്ധം, By The Rivers We Sat and Wept എന്നീ രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രീമാ മേരി ചെറിയാന്‍ ആണ് സഹധര്‍മ്മിണി. പ്രാര്‍ത്ഥന സൂസന്‍ ജോര്‍ജ്, എമിമ മേരി ജോര്‍ജ് എന്നീ രണ്ട് മക്കള്‍.

Leave Comment