അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടിക്കു തുടക്കമായി

ജൂൺ ഒന്നിനു സ്‌കൂൾ തുറന്നു കുട്ടികളെത്തുമ്പോൾ ക്ലാസുകളിൽ പഠിപ്പിക്കാനായി എത്തുന്നത് സാങ്കേതിക വിജ്ഞാന പരിശീലനം ലഭിച്ച അധ്യാപകരായിരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അവധിക്കാല ത്രിദിന അധ്യാപക പരിശീലന പരിപാടി തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഓൺലൈൻ പഠന സംവിധാനമൊരുക്കിയതിലൂടെ കോവിഡ് കാലത്തും കേരളത്തിലെ കുട്ടികൾക്കു കൃത്യമായി വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. കോവിഡാനന്തരവും കുട്ടികളുടെ ശാരീരിക, അക്കാദമിക വികസനത്തിൽ വലിയ ഇടപെടലാണു നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. യുപി ക്ലാസുകളിലെ അധ്യാപകർക്കായാണു വിഷയാധിഷ്ഠിത പരിശീലന പരിപാടി കോട്ടൺഹിൽ ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ നടക്കുന്നത്.

Leave Comment