കൊച്ചി: ടാക്കോ ബെല്‍ സ്വാപ് കാംപയിന്‍ അവതരിപ്പിച്ചു. വിരസമായ ഉച്ചഭക്ഷണവും അത്താഴവും സ്വാപ് ചെയ്ത് രുചികരമായ ടാക്കോസ് നേടാന്‍ ഈ കാംപയില്‍ അവസരം നല്‍കുന്നു. ഏറ്റവും അടുത്തുള്ള ടാക്കോ ബെല്ലിലെത്തി മെയ് 16 മുതല്‍ 20 വരെ ഉച്ചയ്ക്ക് 12 നും രണ്ടിനുമിടയില്‍ ഡൈന്‍ ഇന്‍ ആയോ ടേക് എവേ ആയോ ക്രഞ്ചി ടാക്കോ റെഡീം ചെയ്യാം. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വേരിയന്റുകളില്‍ ലഭ്യമായ ഒരു സിഗ്നേച്ചര്‍ ഉല്‍പ്പന്നമാണ് ക്രഞ്ചി ടാകോ. പിന്റോ ബീന്‍സും സ്പൈസി റാഞ്ച് സോസും ഇതില്‍ വിളമ്പുന്നു. ടാക്കോ സ്വാപ് 25ലധികം റെസ്റ്റോറന്റുകളില്‍ പരിമിത കാലത്തേക്ക് ലഭിക്കും.
ടാക്കോ ബെല്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഒരു വേറിട്ട വ്യക്തിത്വം സൃഷ്ടിച്ചു. ഇന്ന് ഞങ്ങള്‍ക്ക് രാജ്യത്തുടനീളം ടാക്കോ പ്രേമികളുടെ വിശ്വസ്ത സമൂഹമുണ്ട്. ടാക്കോ സ്വാപ് കാംപയിനിലൂടെ, ഉപഭോക്തൃ ഇടപഴകല്‍ വര്‍ധിപ്പിക്കാനും ഉച്ചഭക്ഷണ സമയത്ത് സൗജന്യ ടാക്കോയ്ക്കായി ഉപഭോക്താക്കളെ അവരുടെ ഭക്ഷണം സ്വാപ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഞങ്ങളുടെ മെക്‌സിക്കന്‍-പ്രചോദിത പലഹാരങ്ങള്‍ക്കായി പരീക്ഷണങ്ങള്‍ നടത്താന്‍ ഈ കാംപയിന്‍ ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-ടാക്കോ ബെല്ലിന്റെ ഇന്ത്യയിലെ മാസ്റ്റര്‍ ഫ്രാഞ്ചൈസി പാര്‍ട്ണറായ ബര്‍മന്‍ ഹോസ്പിറ്റാലിറ്റി ഡയറക്ടര്‍ ഗൗരവ് ബര്‍മന്‍ പറഞ്ഞു.
Report : Aishwarya