ഓർമാ ഇൻ്റർനാഷണൽ കേരളാ ചാപ്റ്റർ മാതൃദിനം ആഘോഷിച്ചു – (ടി.എൻ വിശ്വൻ രാമപുരം)

പാലാ: ഓർമാ ഇൻ്റർ നാഷണൽ കേരളാ ചാപ്റ്റർ പാലായിൽ മാതൃദിനം ആഘോഷിച്ചു. ഓർമാ ഇൻ്റർനാഷണൽ യൂത്ത് ഫോറമാണ് ആഘോഷം സംഘടിപ്പിച്ചത്. ഓർമാ ഇൻ്റർനാഷണൽ ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ മാതൃവന്ദന സന്ദേശം നൽകി. യൂത്ത് ഫോറം സെക്രട്ടറി നവീൻ ഷാജി (ദൂബായ്) , യൂത്ത് ഫോറം വൈസ് പ്രസിഡൻ്റ് കെൻ സോജൻ (ലണ്ടൻ), ഓർമാ ഇൻ്റർനാഷണൽ കുവൈറ്റ് പ്രൊവിൻസ് ജോയിൻ്റ് ട്രഷറാർ രാജൂ ജോൺ, എന്നിവർ മാതൃദിനാഘോഷ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. അമ്മമാരെ റോസ്സാപ്പൂക്കൾ നൽകി ആദരിച്ചു.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യാ റിട്ടയേഡ് മാനേജർ ഏ അഗസ്റ്റിൻ മാതൃമംഗള പത്രം വായിച്ചു. ഓർമാ ഇൻ്റർ നാഷണൽ വിമസ് ഫോറം പ്രസിഡൻ്റ് ഡോ. ജൂലിയാ ജോയ് (യൂകെ), ‘അമ്മയും ജീവനും അഭേദ്യമാണെന്ന്’ കൃതജ്ഞതാ പ്രസംഗത്തിൽ പറഞ്ഞു.

Leave Comment