ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഡ്വ. വര്‍ഗീസ് കെ. ജോണിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Spread the love

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഡ്വ. വര്‍ഗീസ് കെ. ജോണ്‍ (81) ഷിക്കാഗോയില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം അനുശോചനം രേഖപ്പെടുത്തി.

കോട്ടയം കുമരകം സ്വദേശിയായ അദ്ദേഹത്തിന്റെ ഭാര്യ മറിയക്കുട്ടി ചേര്‍പ്പുങ്കല്‍ കോയിക്കല്‍ കുടുംബാംഗമാണ്. ജോസഫ് (ഔസേപ്പച്ചന്‍) കോയിക്കല്‍ ഷിക്കാഗോ, തോമസ് (സിബി) കോയിക്കല്‍ ഷിക്കാഗോ, ആനി തെക്കേക്കര (ഷിക്കാഗോ) എന്നിവര്‍ പരേതന്റെ ഭാര്യാ സഹോദരങ്ങളാണ്. മെയ് 17-ന് ചൊവ്വാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ പൊതുദര്‍ശനം കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ (Colonial Funeral Home, 8025 W Golf Road, Niles, IL 60714) വച്ചു നടത്തുന്നതും, മെയ് 18-ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ 10.30 വരെ സെന്റ് കാതറിന്‍ കാത്തലിക് ചര്‍ച്ചില്‍ (St. Catherine Catholic Church, 3535 Thronwood Ave, Glenview, IL) വച്ച് ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനുശേഷം സംസ്‌കാര ശുശ്രൂഷകള്‍ നടത്തുന്നതുമാണ്. തുടര്‍ന്ന് മേരി ഹില്‍ കാത്തലിക് സെമിത്തേരിയില്‍ ((Maryhill Catholic Cemetry, 8600 N Milwaukee Ave, Niles, IL ) സംസ്‌കാരം.

Author