വിസ്‌കോണ്‍സിനിലെ ഏഴ് കൗണ്ടികളില്‍ കോവിഡ് വര്‍ദ്ധിക്കുന്നു. മാസ്‌ക് ഉപയോഗിക്കണമെന്ന്

Spread the love

വിസ്‌കോണ്‍സില്‍: വിസ് കോണ്‍സിനിലെ ഏഴ് കൗണ്ടികളില്‍ കോവിഡ് 19 കേസ്സുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ പൊതു സ്ഥലങ്ങളിലും, ഇന്‍ഡോറിലും മാസ്‌ക ഉപയോഗിക്കണമെന്ന് മെയ് 16(തിങ്ളാഴ്ച) ആരോഗ്യവകുപ്പു അധികൃതര്‍ നിര്‍ദ്ദേശിച്ചു, മാസ്‌ക് ധരിക്കുന്നത് വാക്സിനേറഅറ് ചെയ്തവര്‍ക്കും, ചെയ്യാത്തവര്‍ക്കും ഒരുപോലെ ബാധകമാണ്. ബാരണ്‍, റസ്‌ക്ക്, ലക്രോസി, മോണ്‍റൊ, വെര്‍ണന്‍, കെനോഷ, റാസിന്‍ എന്നീ കൗണ്ടികളിലാണ് പുതിയ ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്.

വിസ്‌കോണ്‍സിനിലെ മുപ്പത്തിയെട്ട് കൗണ്ടികളില്‍ കോവിഡ് 19 വര്‍ദ്ധനവ് മീഡിയം ലവലിലാണ്. ഇവിടെയുള്ള ഹൈറിസ്‌ക്കിലുള്ളവര്‍ ഡോക്ടര്‍മാരായി സംസാരിച്ചതിനു ശേഷം മാസ്‌ക് ധരിക്കണമോ, വേണ്ടയോ എന്ന് തീരുമാനിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 27 കൗണ്ടികളില്‍ കോവിഡ് ലവല്‍ ലൊ റിസ്‌ക്കിലാണെന്നും സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി.) അറിയിച്ചു.

മെയ് (13) കഴിഞ്ഞ വെള്ളിയാഴ്ച ലഭ്യമായ കണക്കുകള്‍ അനുസരിച്ചു വിസ്‌കോണ്‍സില്‍ സംസ്ഥാനത്തു പ്രതിദിനം 2095 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 11 മുതല്‍ മെയ് 13 വരെ പ്രതിദിനം 374 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തില്‍ 13.7 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ വാരാന്ത്യം 13.9 ശതമാനമായി ഉയര്‍ന്നിരുന്നു. ന്യൂയോര്‍ക്കിലും കോവിഡ് കേസ്സുകള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ മാസക് മാന്‍ഡേറ്റ് വീണ്ടും ആവശ്യമാണോ എന്ന് ഗവണ്‍മെന്റ് ആലോചിച്ചുവരികയാണ്.

Author