കെ സുധാകരന്റെ പ്രസ്താവനകൾ പരാജയഭീതി മൂലം – മന്ത്രി വി ശിവൻകുട്ടി

മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് മന്ത്രി വി ശിവൻകുട്ടി.

കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവനകൾ പരാജയഭീതി മൂലമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആരോഗ്യകരമായ രാഷ്ട്രീയ മത്സരത്തിനല്ല തൃക്കാക്കരയിൽ സുധാകരനും കോൺഗ്രസും തയ്യാറാവുന്നതെന്ന് പ്രസ്താവനയിൽ വ്യക്തം.

അവസരവാദപരമായ കൂട്ടുകെട്ടുകൾക്ക് തയ്യാറായിട്ടും തൃക്കാക്കരയിൽ പരാജയം ഉറപ്പാണെന്ന ഭീതിയിൽ നിന്നാണ് സുധാകരന്റെ വാക്കുകൾ ഉണ്ടാകുന്നത്. കോൺഗ്രസിന്റെ അശ്ലീലത തൃക്കാക്കരയിലെ ജനം തിരിച്ചറിയും.

മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ കെ സുധാകരൻ മാപ്പ് പറയാൻ തയ്യാറാകണം. പിണറായി വിജയൻ ആരാണെന്ന് നാട്ടിലെ ജനങ്ങൾക്കറിയാം. എൽ ഡി എഫ് ആർക്ക് വേണ്ടിയാണ്,എന്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് തിരിച്ചറിഞ്ഞാണ് ജനം 140 ൽ 99 സീറ്റിലും വിജയിപ്പിച്ച് അധികാരത്തിൽ നിലനിർത്തിയത്. സുധാകരന്റെ പ്രസ്താവനയ്ക്ക് കൂടിയുള്ള തിരിച്ചടിയാകും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പുഫലമെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Leave Comment