വരും അധ്യയന വർഷം അക്കാദമിക മേഖലയിൽ കൂടുതൽ ഊന്നലെന്ന് മന്ത്രി വി ശിവൻകുട്ടി

Spread the love

പൊതുവിദ്യാഭ്യാസ മേഖലയിൽ മികവിന്റെ ഒരു വർഷം;വരും അധ്യയന വർഷം അക്കാദമിക മേഖലയിൽ കൂടുതൽ ഊന്നലെന്ന് മന്ത്രി വി ശിവൻകുട്ടി.

പൊതുവിദ്യാഭ്യാസ മേഖലയിൽ മികവിന്റെ ഒരു വർഷമാണ് കടന്നു പോയതെന്ന് ബഹു.പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കോവിഡ് മഹാമാരിക്കാലത്തും നിരവധി പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ നടത്താനായി. ഒട്ടനവധി വിദ്യാർത്ഥി കേന്ദ്രീകൃത പദ്ധതികൾ നടപ്പിലാക്കാനായി.

2021 മെയ് മുതൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിരവധി നേട്ടങ്ങൾ കൈവരിക്കുകയുണ്ടായി. അവയിൽ ചിലത് മാത്രം പ്രതിപാദിക്കുന്നു.

• 1655 പ്രൈമറി അധ്യാപകർക്ക് ഹെഡ്.മാസ്റ്റർമാരായി സ്ഥാനക്കയറ്റം നൽകി.

• 771-ൽ പരം പ്രൈമറി തസ്തികയിൽ പുതിയ അധ്യാപക നിയമനങ്ങൾ

• ഓൺലൈൻ, ഡിജിറ്റൽ പഠനം കൂടുതൽ കാര്യക്ഷമമാക്കി.

• കൈറ്റ് വിക്ടേഴ്സിൽ “ഫസ്റ്റ് ബെൽ 2.0” എന്ന പേരിൽ ഡിജിറ്റൽ ക്ലാസ്സുകൾ

• കൈറ്റ് വിക്ടേഴ്സിൽ ‘വിക്ടേഴ്സ് പ്ലസ്’ എന്ന രണ്ടാം ചാനൽ ആരംഭിച്ചു.

• 150-ൽ അധികം വിഷയങ്ങൾക്ക് ഓൺലൈൻ സംപ്രേഷണം

• ഓൺലൈൻ പഠനം എല്ലാ വിദ്യാർത്ഥികളിലേയ്ക്കും എത്തിക്കാൻ ‘ജി-സ്യൂട്ട്’ ആപ്ലിക്കേഷൻ പ്രാവർത്തികമാക്കി.

• അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം മെയ് ആദ്യവാരം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

• മലയോര പിന്നാക്ക മേഖലകളിലെ വിദ്യാർത്ഥികളുടെ പഠന വിടവ് പരിഹരിക്കാൻ പ്രത്യേക ശ്രദ്ധ നൽകി.

• 45710 ഡിജിറ്റൽ ഉപകരണങ്ങൾ മലയോര പിന്നാക്ക മേഖലകളിൽ വിതരണം ചെയ്തു.

• സംസ്ഥാനത്ത് 151132 ഡിജിറ്റൽ ഉപകരണങ്ങൾ ഇന്റർനെറ്റ് കണക്ഷൻ ഉൾപ്പെടെ നൽകി.

• ഹയർസെക്കണ്ടറി, എസ്.എസ്.എൽ.സി. പരീക്ഷകളും പരീക്ഷാഫലവും സമയബന്ധിതമായി പൂർത്തിയാക്കി.

• ഹയർസെക്കണ്ടറി, എസ്.എസ്.എൽ.സി. വിജയശതമാനത്തിൽ വർദ്ധനവ്.

• ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനപിന്തുണയ്ക്കായി സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ സേവനം ഉറപ്പാക്കി.

• കാഴ്ച പരിമിതരായ അധ്യാപകരും വിദ്യാർത്ഥികളും നേരിടുന്ന വായന പ്രതിസന്ധിയ്ക്ക് പരിഹാരമായി “ശ്രുതി പാഠം” എന്ന ഓഡിയോ ലൈബ്രറി പൂർത്തിയായി. ഔപചാരിക ഉദ്ഘാടനം മെയ് ആദ്യവാരം.

• ഹയർസെക്കണ്ടറി ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിൽ ക്യു.ആർ. കോഡ് ചേർക്കുന്ന പ്രവർത്തനം 60% പൂർത്തിയാക്കി.

• എസ് സി ഇ ആർ ടി കൈറ്റുമായി ചേർന്ന് രൂപീകരിക്കുന്ന ‘സഹിതം’ പോർട്ടൽ സംബന്ധിച്ച നടപടികൾ മെയ് മാസം പൂർത്തിയാക്കും.

• ഇ-ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് എല്ലാ പ്രൈമറി സ്കൂളിലും സജ്ജമാക്കി.

• ഭിന്നശേഷി കുട്ടികൾ, കുടുംബാംഗങ്ങൾ, അധ്യാപകർ, സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകർ എന്നിവരെ കൂട്ടിയോജിപ്പിച്ച് ഓൺലൈൻ പ്ലാറ്റ് ഫോമിൽ ‘ജാലകങ്ങൾക്കപ്പുറം’ പദ്ധതി നടപ്പിലാക്കി.

• ഭിന്നശേഷി വിദ്യാർത്ഥികൾക്കായി യൂ ട്യൂബ് ചാനൽ വഴി വീഡിയോ ക്ലാസ്സുകൾ – വൈറ്റ് ബോർഡ് സംപ്രേഷണം ചെയ്യുന്നു.

• പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് അധിക പിന്തുണയ്ക്കായി 1486 സ്പെഷ്യൽ കെയർ സെന്ററുകൾ.

• അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഹയർസെക്കണ്ടറി/വി.എച്ച്.എസ്.സി. പ്രവേശനം

• ഹയർസെക്കണ്ടറിയിൽ 75 പുതിയ താത്ക്കാലിക ബാച്ചുകൾ

• 4 ബാച്ചുകൾ പുന:ക്രമീകരിച്ചു. ആകെ 79 പുതിയ ബാച്ചുകൾ.

• ഹയർസെക്കണ്ടറി പരീക്ഷാ നടത്തിപ്പുകൾ കൃത്യമാക്കുന്നതിന് 16 വർഷത്തിനു
ശേഷം പുതിയ പരീക്ഷാ മാനുവൽ.

• വിദ്യാഭ്യാസ വകുപ്പിലെ പതിനായിരത്തിലധികം വരുന്ന കോടതി കേസ്സുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ഇദംപ്രഥമമായി അഡ്വക്കേറ്റ് ജനറലുമായി ഉന്നതതലയോഗം 2022 മാർച്ച് 25ന് നടത്തി.

• വിദ്യാഭ്യാസ വകുപ്പിലെ ഫയലുകൾ അടിയന്തിരമായി തീർപ്പാക്കുന്നതിന് ഫയൽ അദാലത്തുകൾ.

• പാഠ്യപദ്ധതി പരിഷ്കരണത്തിന് തുടക്കം കുറിച്ചു.

• പാഠ്യപദ്ധതി പരിഷ്കരണ സമിതി നിലവിൽ വന്നു.

• മാതൃഭാഷാ പഠനത്തിന് പ്രത്യേക ശ്രദ്ധ.

• പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്താൻ തീരുമാനിച്ചു.

• ഖാദർ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കാൻ കർമ്മ സമിതി.

• ഏകീകരണ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലേക്ക്

• വിദ്യാഭ്യാസ വകുപ്പിൽ ആറായിരത്തിലധികം പുതിയ നിയമനങ്ങൾ

• 3200 ലധികം പുതിയ പി.എസ്.സി. അധ്യാപക നിയമനങ്ങൾ

• സ്കൂളുകൾ ലിംഗസമത്വത്തിലേക്ക് – ബോയ്സ്, ഗേൾസ് സ്കൂളുകൾ മിക്സഡ് സ്കൂളുകളാകുന്നു.

• വാർഷിക പദ്ധതി വിഹിതം 88.6% ചെലവഴിച്ചു.

• അധ്യാപക നിയമന അംഗീകാരം ഓൺലൈനിലേക്ക് – എയിഡഡ് സ്കൂളുകളിലെ അധ്യാപക – അനധ്യാപക തസ്തികകളിലെ നിയമനങ്ങൾ കൂടുതൽ സുതാര്യവും പരാതിരഹിതവുമാക്കുന്നതിന്റെ ഭാഗമായി നിയമനപ്രക്രിയ മുഴുവൻ ഓൺലൈൻ പ്ലാറ്റ്ഫോമായി സമന്വയ സോഫ്റ്റ് വെയറിൽ ചെയ്യുന്നത് നടപ്പിലാക്കി വരുന്നു.

• സീമാറ്റിന്റെ യൂ-ട്യൂബ് ചാനൽ വഴി വിദ്യാഭ്യാസ മാനേജ്മെന്റും സ്കൂൾ ലീഡർഷിപ്പും സംബന്ധിച്ച 2 വീഡിയോ അപ്.ലോഡ് ചെയ്തു കഴിഞ്ഞു.

• ട്രൈബൽ മേഖലയിലെ വിദ്യാഭ്യാസ ഓഫീസർമാർക്കും, പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ മാനേജ്മെന്റിൽ പ്രത്യേക പരിശീലനം നൽകുന്ന പദ്ധതി പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ പൂർത്തിയാക്കി. ഏപ്രിൽ അവസാനവാരത്തോടെ മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ പദ്ധതി പൂ‍ർത്തീകരിക്കും.

• ടെക്-ടാലന്റ് – MRS ലെ വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ പോഷണ പരിപാടി അവസാനഘട്ടത്തിൽ

• പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എയിഡഡ് സ്കൂളുകളിൽ കോടതി ഉത്തരവ് പ്രകാരം അർഹരായ ഭിന്നശേഷിക്കാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു.

• 25 ൽ കൂടുതൽ വർഷങ്ങളായി ഏകധ്യാപക വിദ്യാലയങ്ങളിൽ ജോലി നോക്കിയിരുന്ന 344 വിദ്യാ വാളണ്ടിയർമാരെ സർക്കാർ സ്കൂളുകളിൽ പി.റ്റി.സി.എം. / എഫ്.റ്റി.സി.എം. തസ്തികകളിൽ നിയമിച്ചു.

• പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്കൂൾ സർക്കാർ ഏറ്റെടുത്തു.

• കായംകുളം എൻ.റ്റി.പി.സി. കെ.വി. സ്കൂൾ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൽ നിലനിർത്താൻ ആവശ്യമായ ഇടപെടൽ നടത്തി.

• കഴക്കൂട്ടം സൈനിക സ്കൂളിന്റെ പ്രവർത്തനം തടസ്സം കൂടാതെ നടത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ ഇടപെടൽ നടത്തി. പ്രതിരോധ മന്ത്രാലയവുമായുള്ള ഉടമ്പടിയിലേർപ്പെടുന്ന വിഷയം അന്തിമഘട്ടത്തിൽ.

*2021സെപ്റ്റംബർ 14നു ഉത്ഘാടനം നടന്നത് 92കെട്ടിടങ്ങൾ (5cr-11,3cr-23, plan&others 58) 48ലാബ്,3ലൈബ്രറി,107 സ്‌കൂളുകളുടെ ശിലാസ്ഥാപനം എന്നിവ നടത്തി.

2022 ഫെബ്രുവരി 10നു 53സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തും.
(5cr-4,3cr-10,1cr-2, plan&others-37)

ഇപ്പോൾ മെയ് 30 ന് 72 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടക്കും

ഫയൽ അദാലത്തുകൾ പരീക്ഷാ ഭവനിൽ (സംസ്ഥാന തല ) ഉദ്ഘാടനം നടന്നു, RDD തിരുവനന്തപുരത്തും നടന്നു

പാഠപുസ്തക – യൂണിഫോം വിതരണം സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ചു.

Author