സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യമെന്നു രമേശ് ചെന്നിത്തല

Spread the love

തിരു : ആലങ്കാരിക പ്രയോഗത്തിനു കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ആലങ്കാരികമാണെങ്കിൽ പോലും, അത് പിൻവലിക്കുന്നുവെന്നു സുധാകരൻ പറഞ്ഞതോടെ ആ അദ്ധ്യായം അവിടെ

അവസാനിക്കേണ്ടതാണ്. പിണറായി പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ നടത്തിയ പദപ്രയോഗങ്ങൾ പൊതു സമൂഹം മറന്നിട്ടില്ല. ആരെ പേടിപ്പിക്കാനാണു കേസ് എടുത്തത് എന്നു മനസിലാക്കുന്നില്ല. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇത്രത്തോളം അപഹാസ്യനാകരുത്. തൃക്കാക്കര തെരെഞ്ഞെടുപ്പിൽ സിംബതിനേടാനാണ് ഇതെങ്കിൽ ഇതു കൊണ്ട് ഉമാ തോമസിൻ്റെ ഭൂരിപക്ഷം വർദ്ധിക്കുകയേയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.

Author