സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം .
തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വിനാശത്തിന്റെ വര്‍ഷമായി യുഡിഎഫ് ആചരിക്കും. പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികദിനമായ ഇന്ന് 1300 കേന്ദ്രങ്ങളില്‍ യുഡിഎഫ് വൈകുന്നേരം നാല് മുതല്‍ ആറ് മണിവരെ സായാഹ്ന ധര്‍ണ നടത്തും. ധര്‍ണയുടെ
സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ നിര്‍വഹിക്കും. സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുള്ള ജനകീയ വിഷയങ്ങള്‍ ധര്‍ണയില്‍ ഉന്നയിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂരിലും ഉമ്മന്‍ചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല
ആലപ്പുഴയിലും എം.എം.ഹസന്‍ തിരുവനന്തപുരത്തും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും എം.കെ മുനീര്‍ കോഴിക്കോടും പി.ജെ ജോസഫ് ഇടുക്കിയിലും എ.എ അസീസ് കൊല്ലത്തും സി പി ജോണ്‍ തിരുവനന്തപുരത്തും അനൂപ് ജേക്കബ് എറണാകുളത്തും മാണി സി കാപ്പന്‍കോട്ടയത്തും ജി. ദേവരാജന്‍ കൊല്ലത്തും ജോണ്‍ ജോണ്‍ പാലക്കാട്ടും രാജന്‍ബാബു എറണാകുളത്തും ധര്‍ണയില്‍ പങ്കെടുക്കും. എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ വിവിധ ഇടങ്ങളില്‍ നടക്കുന്ന സയാഹ്ന ധര്‍ണ്ണയില്‍ പങ്കെടുക്കും.