കേരളം ഭരിക്കുന്നത് പരാജയപ്പെട്ട സര്‍ക്കാരെന്ന് തമ്പാനൂര്‍ രവി

സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് തമ്പാനൂര്‍ രവി.സംസ്ഥാന സര്‍ക്കാരിന്‍റെ ജനദ്രോഹ ഭരണത്തിന്‍റെ യുഡിഎഫ് സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പേരൂര്‍ക്കട ജംഗ്ഷനില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ കിറ്റ്, പെന്‍ഷന്‍, പാവപ്പെട്ടവരുടെ ചികിത്സ, പൊതു മേഖലാസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം തുടങ്ങി എല്ലാം മുടങ്ങി.സില്‍വര്‍ലൈനിന്റെ പേരു പറഞ്ഞ് നാട്ടില്‍ കലാപത്തിനു വഴി തുറന്ന് ജനങ്ങളെ തല്ലിച്ചതച്ചതല്ലാതെ വേറൊന്നും ഒരു വര്‍ഷത്തിനിടയില്‍ സംഭവിച്ചിട്ടില്ല.കെഎസ്ആര്‍ടിസി, കെഎസ്ഇബി തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങളില്‍പ്പോലും ശമ്പളം കിട്ടുന്നില്ലെന്നും
തൊഴിലാളികളെ പട്ടിണിക്കിട്ടു നരകിപ്പിക്കുകയാണ് ഇൗ സര്‍ക്കാരെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

മേലത്ത്ജയചന്ദ്രന്‍,മണ്ണാമൂല രാജന്‍,ബി.എസ്.ബാലചന്ദ്രന്‍ എംകെ റഹ്മാന്‍,രാജേഷ് മണ്ണാമൂല, രാജേന്ദ്രന്‍,രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment