സൗത്ത് ഇന്ത്യന്‍ ബാങ്കിന് ലീഗല്‍ ഇറ പുരസ്‌കാരം

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നിയമ വിഭാഗത്തിന് ദേശീയ തലത്തില്‍ നേട്ടം. 11ാമത് ലീഗല്‍ ഇറ-ഇന്ത്യന്‍ ലീഗല്‍ അവാര്‍ഡ്സ് 2022ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലീഗല്‍ ടീം രണ്ടാം സ്ഥാനത്തെത്തി. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പുരസ്‌കാരം സ്വീകരിച്ചു. നിയമ സ്ഥാപനങ്ങള്‍, അഭിഭാഷകര്‍, കോര്‍പറേറ്റ് സ്ഥാപനങ്ങിലെ ലീഗല്‍ ടീമുകള്‍ എന്നിവരുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 750 അപേക്ഷകരാണ് ലീഗല്‍ ഇറ സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുത്തത്.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ജസ്റ്റിസ് ദീപക് വര്‍മ, അര്‍ജന്‍ കുമാര്‍ സിക്രി തുടങ്ങി പ്രമുഖ നിമയജ്ഞരടങ്ങുന്നതാണ് ലീഗല്‍ ഇറ ഉപദേശക സമിതി. ഈ അംഗീകാരത്തില്‍ അഭിമാനമുണ്ടെന്നും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വൈദഗ്ധ്യം തെളിയിക്കാന്‍ ഇതുപോലുള്ള വേദികള്‍ ഉപയോഗപ്പെടുത്തുമെന്നും ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.

ഫോട്ടോ ക്യാപ്ഷന്‍ : 11ാമത് ലീഗല്‍ ഇറ-ഇന്ത്യന്‍ ലീഗല്‍ അവാര്‍ഡ്‌സ് 2022ല്‍ റണ്ണറപ്പായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ടീം അംഗങ്ങളായ ലീഗല്‍ ഡിപാര്‍ട്ട്‌മെന്റ് എജിഎം നിഷാദ് പി ഡേവിസ്, ജെജിഎം ആന്റ് ഹെഡ് ടി.എം. മോഹന്‍ എന്നിവര്‍ അവാര്‍ഡ് സ്വീകരിക്കുന്നു. എസ്എന്‍സി ആന്റ് പാര്‍ട്ട്‌നേര്‍സ് സീനിയര്‍ പാര്‍ട്ട്‌നര്‍ സഞ്ജയ് ഗുപ്ത, ബാസിന്‍ ആന്റ് കൊ. അഡ്വക്കേറ്റ്‌സ് മാനേജിംഗ് പാര്‍ട്ട്‌നര്‍ നീന ബാസിന്‍, ഹമ്മുറാബി ആന്റ് സോളമന്‍ പാര്‍ട്ട്‌നേര്‍സ് ഫൗണ്ടറും മാനേജിംഗ പാര്‍ട്ട്‌നറുമായ ഡോ. മനോജ് കുമാര്‍ എന്നിവര്‍ സമീപം.

Report : Anna Priyanka Roby (Assistant Account Manager)

Leave Comment