നഴ്സസ് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം ശാന്ത പിള്ളയ്ക്ക്‌ – അനശ്വരം മാമ്പിള്ളി

Spread the love

ഡാളസ് :ഇന്ത്യൻ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് (IANA-NT ) സംഘടന ഏർപ്പെടുത്തിരിക്കുന്ന “ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം ഇത്തവണ ശാന്ത പിള്ള അർഹമായി.

അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആതുര സേവനരംഗത്തെയും സാമൂഹ്യ സേവനരംഗത്തേയും മികച്ച സേവനങ്ങൾ പരിഗണിച്ചാണ് ഐനന്റ്(IANANT )പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. സംഘടനയുടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന ശാന്ത പിള്ള ഐനന്റ്(IANANT ) സംഘടനയുടെ ഫൗന്റിങ് മെമ്പറുമാണ്.

Picture2

ഡോ. സുസമ്മ എബ്രഹാം സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ്‌ റിന ജോൺ അധ്യക്ഷ പ്രസംഗം നടത്തി.നന്ദി ആലീസ് മാത്യു രേഖപ്പെടുത്തി.

ശാന്ത പിള്ള സംഘടനക്ക്‌ മറ്റും ചെയ്ത പ്രവർത്തനത്തെക്കുറിച്ച് കവിത നായർ സംസാരിച്ചു. വിജി ജോർജ്, ഹരിദാസ് തങ്കപ്പൻ, മേഴ്‌സി അലക്സാണ്ടർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സംഘടനയുടെ ആദ്യ കാല പ്രസിഡന്റും ഫൗന്റിങ് മെമ്പറുമായ മേരി എബ്രഹം ശാന്ത പിള്ളക്ക്‌ പുരസ്‌കാരം നൽകി. അവാർഡ് കമ്മറ്റി ചെയർ ഡോ . ജിജി വർഗീസ്‌ ഈ പരിപാടി ക്രമീകരിച്ചു സ്തുത്യർഹമായ രീതിയിൽ പൂർത്തിയാക്കി.

ഭർത്താവ്: ഗോപാല പിള്ള , മക്കൾ :ഡോ. സജി പിള്ള, ഡോ. സഞ്ജീയ് പിള്ള മരുമക്കൾ :കേശവൻ നായർ, ഡോ. അനുശ്രീ മോഹൻ

കൊച്ചു മക്കൾ : പ്രഭ നായർ, ദേവി നായർ, വേദ് പിള്ള, അനിക പിള്ള തുടങ്ങിയ കുടുംബാംഗങ്ങളും ഈ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.

Author