ഡാളസ് സൗഹൃദ വേദി സ്നേഹ സമ്മാനങ്ങൾ നൽകി അമ്മമാരെ ആദരിച്ചു – (എബി മക്കപ്പുഴ)

ഡാളസ്: 2022 ലെ മാതൃ ദിനാഘോഷം മെയ് 8 നു കാരോൾട്ടൻ റോസ്മൈഡ് സിറ്റി ഹാളിൽ നടത്തപ്പെട്ടു. കോവിഡ് മഹാ ദുരന്തന്തിന് ശേഷം നടത്തപ്പെട്ട പൊതു പരിപാടി അമ്മമാർക്ക് ആദരവ് നൽകി തുടക്കമിട്ടു.

Picture

സെക്രട്ടറി അജയകുമാർ സമ്മേളനത്തിൽ എത്തിച്ചേർന്ന അമ്മമാരെയും,സൗഹൃദ വേദി സുഹൃത്തുക്കളെയും സ്വാഗതം ആശംസിച്ചു.

പ്രസിഡണ്ട് എബി മക്കപ്പുഴ ആദ്യക്ഷത പ്രസംഗം നടത്തി. മാതാപിതാക്കളെ ബഹുമാനിക്കാത്ത മക്കൾ ഉള്ളടത്തോളം കാലം മാതൃ ദിനത്തിന്റെ പ്രസക്തി കൂടിക്കൊണ്ടിരിക്കുമെന്നു സമ്മേളനത്തിൽ എത്തിയവരെ ഓർമപ്പെടുത്തി. മുഖ്യ പ്രഭാഷക ശ്രിമതി ആനുപാ സക്കറിയ മാതുദിനത്തിന്റെ തുടക്കം വിവരിച്ചതോടൊപ്പം,വർഷത്തിൽ ഒരു ദിവസം മാത്രമായി മാതൃദിനം ആഘോഷിക്കുന്നതിലുപരി മാതാപിതാക്കളെ എല്ലാക്കാലവും ആദരവോടു കാണണമെന്ന് ആഹ്വാനം ചെയ്തു .

Picture2

തുടർന്ന് നടന്ന സമ്മേളനത്തിൽ പ്രൊഫ. ജെയ്സി ജോർജ്, ഡോ. ഹേമ രവീന്ദ്രനാഥ്, പ്രൊ.ഡോ. ദർശന മനയത്ത് എന്നവർ മാതൃ ദിനാശംസകൾ നേർന്നു കൊണ്ട് സമ്മേളനത്തിൽ സംസാരിച്ചു. സമ്മേളനത്തിൽ എത്തിയവരിൽ ഏറ്റവും കൂടുതൽ പ്രായം കൂടിയ അമ്മയായ ശ്രിമതി.അന്നമ്മ വറുഗീസിനെ ഡാളസ് സൗഹൃദ വേദി പൊന്നാട അണിയിച്ചു ആദരിച്ചു . തുടർന്ന് നടന്ന നരക്കെടുപ്പിലൂടെ 3 വനിതകൾക്ക് പ്രസിഡന്റ് സ്നേഹ സമ്മാനങ്ങൾ നൽകിയത് സമ്മേളനത്തിന് അലങ്കാരമായി മാറി.

സെക്രട്ടറി അജയകുമാർ,ഭവ്യാ ബിനോജ് എന്നിവരുടെ കവിതയും , റൂബി തോമസിന്റെ ഗാനവും അമ്മമാരെ പ്രകീർത്തിച്ചു കൊണ്ടുള്ളതായിരുന്നു. ഷീബാ മത്തായി കൃതജ്ഞത രെഖപ്പെടുത്തി 2 മണിക്കൂർ നീണ്ടു നിന്ന സമ്മേളനം പര്യവസാനിച്ചു.

Leave Comment