ട്രംപ്: വാൻസ്–റൂബിയോ കൂട്ടുകെട്ട് 2028ൽ “അജയ്യമായ ടിക്കറ്റ്”

Spread the love

വാഷിംഗ്ടൺ : 2028ലെ അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ്, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ യും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഒരുമിച്ച് മത്സരിക്കുകയാണെങ്കിൽ അത് “അജയ്യമായ (unbeatable) ടിക്കറ്റ്” ആയിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.

ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ സംസാരിക്കവെയാണ് ട്രംപ് ഈ പരാമർശം നടത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാവി നേതാക്കളായി കണക്കാക്കപ്പെടുന്ന വാൻസും റൂബിയോയും ഒരുമിച്ച് മത്സരിച്ചാൽ വലിയ വിജയസാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, 2028 തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇരുവരും ഇതുവരെ വ്യക്തമായ സൂചന നൽകിയിട്ടില്ല. നിലവിലെ ചുമതലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവർ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപിന്റെ ഈ പ്രസ്താവന അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള അനുമാനങ്ങൾ ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം ശ്രദ്ധ നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *