ബ്രൂവറി-ഡിസ്റ്റിലറി അഴിമതിക്കേസിൽ സർക്കാർ രേഖകൾ ഹാജരാക്കാതെ ഒളിച്ചുകളിക്കുകയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ബ്രൂവറി-ഡിസ്റ്റിലറി അഴിമതി ക്കേസിൽ വിജിലൻസ് കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .കഴിഞ്ഞ പിണറായി സർക്കാർ ബ്രൂവറി അനുവദിക്കുന്നതിൽ അബ്കാരികളെ

സഹായിക്കാൻ ചട്ടവിരുദ്ധമായാണ് അനുമതി നൽകിയതെന്നും ഇതിൽ അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് താൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ്

കോടതിയിൽ ഹർജി നൽകിയത് .ഈ ഹർജിയിലാണ് കോടതി രേഖകൾ ആവശ്യപ്പെട്ടത് .അഴിമതി കയ്യോടെ പിടിക്കപ്പെടുമെന്ന ഭയമാണ് രേഖകൾ ഹാജരാക്കത്തതിന്റെ പിന്നിലെന്നു ചെന്നിത്തല പറഞ്ഞു. ഈ കേസിൽ മൊഴി നൽകാൻ മുൻമന്ത്രിമാരായ ഇ.പി. ജയരാജനോടും വി.എസ്.സുനിൽ കുമാറിനോടും കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇന്നും കോടതിയിൽ ഹാജരാവാത്തത് അന്വേഷണത്തെ ഭയമുള്ളതു കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

Leave Comment