കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഐസിഇസിയും സംയുക്തമായി നേഴ്‌സസ് ഡേയും മദേഴ്‌സ് ഡേയും ആഘോഷിച്ചു – അനശ്വരം മാമ്പിള്ളി

ഡാളസ് : കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഐ സി ഇ സി യും ചേര്‍ന്നു നേഴ്‌സസ് ഡേയും മദേര്‍സ് ഡേ യും സംഘടിപ്പിച്ചു. ബ്രോഡ് വേയിലുള്ള ഐ സി ഇ സി ഹാളില്‍ വെച്ചായിരുന്നു പരിപാടി. റിന ജോണ്‍ മുഖ്യതിഥിയായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. ആന്‍സി ജോസഫ് മദേര്‍സ് ഡേ സന്ദേശം നല്‍കി. എല്ലാ അമ്മമാരെയും റോസാ പൂക്കള്‍ നല്‍കി ആദരിച്ചു.

Picture2

നന്ദി ഐ സി ഇ സി പ്രസിഡന്റ് ജോര്‍ജ് വലെങ്ങോലില്‍ നടത്തി. ഈ വര്‍ഷത്തെ മികച്ച നഴ്‌സിനുള്ള അവാര്‍ഡ് മോളി ഐയ്പിന് അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പനും ഐനന്റ് പ്രസിഡന്റ് റിന ജോണും, ഐ സി ഇ സി പ്രസിഡന്റ് ജോര്‍ജ് വിലെങ്ങോലിലും ചേര്‍ന്ന് നല്‍കി. ജൂലിറ്റ് മുളങ്ങന്‍ പ്രസ്തുത പരിപാടിയുടെ എം സി ആയി പ്രവര്‍ത്തിച്ചു.

Picture3

തുടര്‍ന്ന് നടന്ന കലാ പരിപാടിക്കനുബന്ധിച്ചു മറിയന്‍ ചെണ്ട മേള സംഘം നടത്തിയ കൂട്ടപ്പൊരിച്ചല്‍ തീര്‍ത്ത അലയാഴി ആസ്വാദകര്‍ക്ക് ആവേശമായി മാറി. ടോം ജോര്‍ജ്,ദീപാ ജെയ്‌സണ്‍, സോണിയ സാബു,ഹരിദാസ് തങ്കപ്പന്‍, അല്‍സ്റ്റാര്‍ മാമ്പിള്ളി എന്നിവര്‍ ഹിന്ദി, തമിഴ്, മലയാളം ഭാഷയിലുള്ള സിനിമ ഗാനങ്ങള്‍ ആലപിച്ചു.

ഐ. വര്‍ഗീസ്, ബാബു മാത്യു, പിറ്റര്‍ നെറ്റോ, വി സ് ജോസഫ്പി റ്റി സെബാസ്റ്റ്യന്‍, സിജു കൈനിക്കര എന്നിവരും പങ്കെടുക്കുകയുണ്ടായി. ഡാളസിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ നൂതന മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ക്യാപിറ്റലിസ് വേണ്ച്ചര്‍സ് ഈ പരിപാടിയുടെ സ്‌പോണ്‍സറായി പ്രവര്‍ത്തിച്ചത്.

Leave Comment