കാസര്‍കോട് ജില്ലയെ സ്ത്രീ സൗഹൃദ ജില്ലയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമായി ജില്ലാ പഞ്ചായത്ത് വനിതാസഭ

Spread the love

കാസര്‍കോട് ജില്ലയെ സ്ത്രീ സൗഹൃദ ജില്ലയാക്കി മാറ്റാന്‍ ഉപകരിക്കുന്ന നിലവിലെ സാഹചര്യവും എന്തൊക്കെ പദ്ധതികള്‍ പുതുതായി നടപ്പാക്കാന്‍ സാധിക്കുമെന്നും ചര്‍ച്ച ചെയ്ത് ജില്ലാ പഞ്ചായത്തിന്റെ വനിതാസഭ.പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാസഭ നടത്തിയത്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതി ഫെസിലിറ്റേറ്റര്‍ എച്ച് കൃഷ്ണ മാര്‍ഗ്ഗരേഖ വിശദീകരണം നടത്തി. ജില്ലയിലെ സ്ത്രീകള്‍ക്ക് തൊഴില്‍ ഉറപ്പക്കണമെന്നും സ്ത്രീകളുടെ ഉന്നമനത്തിനായി എന്തൊക്കെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാമെന്നും വനിതാസഭയില്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്ത് തലത്തില്‍ ജെന്റര്‍ റിസോഴ്സസ് സെന്റര്‍ ആരംഭിക്കണം. വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതികള്‍ ഉറപ്പാക്കണം. അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശിച്ചുസ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സ്വയം രക്ഷാ പരിശീലനം നല്‍കണമെന്നും സഭയില്‍ അഭിപ്രായമുയര്‍ന്നു.

Author