സ്‌നേഹഭവനം താക്കോല്‍ കൈമാറി

കാസറഗോഡ്: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹഭവനത്തിന്റെ താക്കോല്‍ ദാനം നടത്തി. ഹോസ്ദുര്‍ഗ് ഉപജില്ലയിലെ കക്കാട്ട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അശ്വതി കൃഷ്ണന് വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷയായി. ഉപജില്ല ഓഫീസര്‍ കെ ടി ഗണേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌നേഹഭവനം നാമകരണ ബോര്‍ഡ് ജില്ല ചീഫ് കമ്മീഷണറും മുന്‍ ഡി ഇ ഒ. വി വി ഭാസ്‌കരന്‍ നിര്‍വഹിച്ചു.

Leave Comment