നാസി സ്വസ്തിക്കും ഹിന്ദു സ്വസ്തിക്കും വ്യത്യസ്തമാണ് കാലിഫോർണിയ

Spread the love

കാലിഫോർണിയ: നാസി ജർമ്മനി ഉപയോഗിച്ചിരുന്ന പകയുടെയും നശീകരണത്തിനും ചിഹ്നമായി ചരിത്രം സാക്ഷിക്കുന്ന സ്വസ്തിക്കും (ഹാക്കൻക്രൂസ്‌) ഹിന്ദു വിശ്വാസികൾ ഉപയോഗിച്ചു വരുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും വിശുദ്ധിയുടെയും ചിഹ്നമായ സ്വസ്തിക്കും തമ്മിൽ വലിയ അന്തരമുണ്ട് എന്ന് കാലിഫോർണിയ സ്റ്റേറ്റ് അസംബ്ലി.

ഇതുസംബന്ധിച്ച് കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് അംഗം റെബേക്കാ ബെയർ മാർച്ച് 26നു അസംബ്ലിയിൽ അവതരിപ്പിച്ച ഹേറ്റ് ക്രൈം ബിൽ (എ ബി 2282)സഭ ചർച്ച ചെയ്തു പാസാക്കി
രണ്ട് ചിഹ്നങ്ങളും തമ്മിലുള്ള അന്തരം പരസ്യമായി അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് കാലിഫോർണിയ .

.നാലുമാസത്തെ തുടർച്ചയായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ബിൽ അസംബ്ലിയിൽ അവതരിപ്പിച്ചത് .
നാസികളുടെ ചിഹ്നമായ അംഗീകരിക്കപ്പെട്ടിരുന്ന ഹാക്കൻ ക്രൂസ് പരസ്യമായി പ്രദർശിപ്പിക്കുന്നവർക്ക് ജയിൽ ശിക്ഷ ലഭിക്കുന്ന നിയമം അമേരിക്കയിൽ വര്ഷങ്ങളായി നിലവിലുണ്ടായിരുന്നു.

ഇതുവരെ നിലവിലുണ്ടായിരുന്ന കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കുന്ന ബില്ലാണ് കാലിഫോർണിയ അസംബ്ലി പാസാക്കിയ എബി 22 82 .ഇത് ചരിത്രത്താളുകളിൽ എഴുതപ്പെടേണ്ട സുപ്രധാന സംഭവമാണെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ സമീർ കൽറ അഭിപ്രായപ്പെട്ടു. രണ്ടു ചിഹ്നങ്ങളുടെയും ചരിത്രപശ്ചാത്തലത്തെയും ലക്ഷ്യങ്ങളെയും കുറിച്ച് ജനങ്ങളെയും ലോക്കൽ പോലീസിനെയും ബോധവൽക്കരിക്കേണ്ടതാന്നെന്നു എച്ച് എ എഫ് ഡയറക്ടറും അസംബ്ലി അംഗവും സംയുക്തമായി പ്രസ്താവനയിൽ അറിയിച്ചു.സ്വസ്തിക്കിനു ലഭിച്ച അംഗീകാരത്തിനു നന്ദി അറിയിക്കുന്നതായി ഹീന്ദു അമേരിക്കൻ ഫൗഡേഷൻ ഭാരവാഹികൾ പറഞ്ഞു .

Author