ഇസാഫ് സംഘം സംഗമം ദേശീയതല ഉദ്ഘാടനം

തൃശൂർ: ഇസാഫ് സംഘം സംഗമം ദേശീയതല ഉദ്ഘാടനം അടിമാലിയിൽ സംഘടിപ്പിച്ചു. ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉൽഘാടനം ചെയ്തു. ഇസാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ സെലീന ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഇസാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി നിർമിച്ച നാലു വീടുകളുടെ താക്കോൽദാനവും മികച്ച സംഘങ്ങൾക്കുള്ള പുരസ്കാരവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മൈക്രോ എ ടിഎം വിതരണവും നടന്നു.

30 വർഷം മുൻപ് ഒരു സന്നദ്ധ സംഘടനയായി തുടങ്ങിയ ഇസാഫ് ഇന്ന് നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളെ തൊഴിൽ ദാതാക്കളും സംരംഭകരും ആക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് ഇസാഫ് നടപ്പിലാക്കി വരുന്നത്. സാമൂഹ്യ ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ ഭാഗമായുള്ള 100 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതി പുരോഗമിക്കുകയാണെന്നും തുടർന്നും ഇസാഫിന്റെ ഇത്തരം സേവനങ്ങൾ ജനങ്ങളിലെത്തിക്കുമെന്നും ഇസാഫ് ബാങ്ക് മേധാവി കെ. പോൾ തോമസ് പറഞ്ഞു.

ഇസാഫ് ബാങ്ക് നടത്തിവരുന്ന സാമൂഹിക പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും തുടർന്നും ഇസാഫിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിലുടനീളമുള്ള ജനങ്ങളിലേക്ക് എത്തിക്കണമെന്നും ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ. ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർലി മാത്യു, സെൻറ് ജോർജ് യാക്കോബായ സിറിയൻ കത്തീഡ്രൽ വികാരി ഫാദർ എൽദോസ് കുറ്റപ്പാല, ഇസാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചീഫ് ഓപ്പറേഷൻസ് ഓഫീസർ രാജേഷ് ശ്രീധരൻ പിള്ള, സോഷ്യൽ ഇനിഷ്യേറ്റീവ് മാനേജർ ഗിരീഷ് കുമാർ, ക്ലസ്റ്റർ ഹെഡ് റോൺഡ്രിക്സ് എന്നിവർ പ്രസംഗിച്ചു.

Photo Caption: ഇസാഫ് സംഘം സംഗമം ദേശീയതല ഉദ്ഘാടനം അടിമാലിയിൽ ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉൽഘാടനം ചെയ്യുന്നു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ്, ഇസാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ സെലീന ജോർജ് എന്നിവർ സമീപം.

Report :  Asha Mahadevan

Leave Comment