കെപിസിസി ആസ്ഥാനത്ത് നേതാക്കളുടെ പ്രതികരണം : ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രിയുടെ നൂറ് തികയ്ക്കാമെന്ന മോഹം തകര്‍ന്നുവീണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സില്‍വര്‍ ലൈനും വികസനവുമാണ് എല്‍ഡിഎഫ് ഉയര്‍ത്തിയത്. എറണാകുളത്ത് നിന്നുകൊണ്ട് വികസനത്തെക്കുറിച്ച് പറയുന്നതില്‍ അവര്‍ക്ക് ഒരു അര്‍ഹതയുമില്ല. വികസനം കൊണ്ടുവന്നത് യുഡിഎഫ്

സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴുള്ളതാണ്. പിന്നെ ഇവര്‍ക്ക് വികസനമെന്ന് പറയാനെന്താണ് അവകാശം. പോളിങ് ശതമാനം കുറഞ്ഞാല്‍ അത് യുഡിഎഫിനാണ് പ്രശ്‌നമെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍, അത് തെറ്റാണെന്ന് ഈ ജനവിധി കൊണ്ട് മനസ്സിലായിക്കാണും. വോട്ടിങ് ശതമാനം കുറഞ്ഞിട്ടും വന്‍ ഭൂരിപക്ഷം ലഭിച്ചത് അതിനുള്ള തെളിവാണ്. എല്‍ഡിഎഫിന്റെ തെറ്റായ പ്രചരണത്തിനും സര്‍ക്കാരിനുമെതിരേ ലഭിച്ച തിരിച്ചടിയാണിത്. സര്‍ക്കാരിനെ തിരുത്താനുള്ള ജനങ്ങളുടെ വ്യഗ്രതയാണ് ഈ തിരഞ്ഞെടുപ്പിലൂടെ കണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.-

Leave Comment