കെപിസിസി ആസ്ഥാനത്ത് നേതാക്കളുടെ പ്രതികരണം : രമേശ് ചെന്നിത്തല

തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ്.

ജാതിയും മതവും പറഞ്ഞ് വീടുകയറിയ മന്ത്രിമാര്‍ക്ക് തൃക്കാക്കരയിലെ ജനം തിരിച്ചടി നല്‍കിയെന്ന് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ സര്‍ക്കാറിന്റെ

കൗണ്ട് ഡൗണ്‍ തുടങ്ങി കഴിഞ്ഞു. കെ റെയിലിനെതിരായ ജനവികാരം വ്യക്തമായി. യു ഡി എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പി ടിയുടെ ഭാര്യ

എന്ന നിലയില്‍ ഉമയുടെ പ്രവര്‍ത്തനത്തെ വളരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. യു ഡി എഫിന് ജനം നല്‍കിയ അംഗീകാരമാണ് തൃക്കാക്കര ഫലം. തൃക്കാക്കരയിലൂടെ പിണറായി സര്‍ക്കാര്‍ പാഠം പഠിക്കുമെന്ന് കരുതുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ചോദ്യങ്ങൾക്കുള്ള മറുപടി.

ജില്ലാ സെക്രട്ടറി മോഹനന്‍ മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ് .മുഖ്യമന്ത്രി അവിടെ താമസിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എല്ലാ ഔദ്യോഗികപരിപാടികളും ക്യാബിനറ്റ് യോഗം പോലും മാറ്റിവെച്ച് മുഖ്യമന്ത്രി അവിടെ താമസിച്ച് നടത്തിയ ഇലക്ഷന്‍ പ്രചരണത്തിന് ഫലം കണ്ടില്ല. ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചില്ല .ജനങ്ങള്‍ മുഖ്യമന്ത്രിയെ തളളിക്കളഞ്ഞു എന്നുളളതിന്‍റെ ഉദാഹരണമാണ് പി.ടി. തോമസിനേക്കാള്‍ വലിയ വിജയം ഇവിടെ ലഭിച്ചത്

 

Leave Comment