കെപിസിസി ആസ്ഥാനത്ത് നേതാക്കളുടെ പ്രതികരണം : എംഎം ഹസന്‍,യുഡിഎഫ് കണ്‍വീനര്‍

തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ്.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ശക്തമായ താക്കീതാണ് ഉപതിരഞ്ഞെടുപ്പ് വിജയം.പോളീംഗ് ശതമാന കുറഞ്ഞിട്ടും ഭൂരിപക്ഷം യുഡിഎഫിന് ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ നിന്ന് തന്നെ എല്‍ഡിഎഫിനേറ്റ പരാജയത്തിന്‍റെ ആഘാതത്തിന്‍റെ ആഴം മനസിലാക്കാവുന്നതാണ്. ഉമയുടെ വിജയം

പി.ടി.തോമസിന്‍റെ വിജയം കൂടിയാണ്. പിടിയെ തൃക്കാക്കര ജനത എത്രത്തോളം സ്നേഹിച്ചിരുന്നുയെന്നതിന്‍റെ അടയാളപ്പെടുത്തല്‍ കൂടിയാണ്. ജനവിധിയുടെ

പശ്ചാത്തലത്തില്‍ സില്‍വല്‍ ലെെന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനും ജനം നല്‍കിയ തിരിച്ചടി കൂടിയാണിതെന്നും ഹസന്‍ പറഞ്ഞു.

Leave Comment