കെപിസിസി ആസ്ഥാനത്ത് നേതാക്കളുടെ പ്രതികരണം – കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ്

കപട വികസനവാദവുമായി ഇറങ്ങിയ പിണറായി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് തൃക്കാക്കരയിലെ യുഡിഎഫിന്‍റെ ചരിത്ര വിജയമെന്ന്കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി. കെ.റെയിലിനെതിരായ വികാരം തൃക്കാക്കരയില്‍ പ്രതിഫലിച്ചു. സില്‍വര്‍ ലെെന്‍ പദ്ധതിയെ തൃക്കാക്കരയില്‍ കുഴിച്ച് മൂടി അവിടത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ കേരളത്തെ രക്ഷിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്‍റെ വിജയമാണിത്. കോണ്‍ഗ്രസും യുഡിഎഫും ഒരുമിച്ച് നിന്നാല്‍ എല്‍ഡിഎഫിനേയും ബിജെപിയേയും പരാജയപ്പെടുത്താന്‍ കഴിയുമെന്ന് തെളിയിച്ച തിരഞ്ഞെടുപ്പ് ഫലം കൂടിയാണിതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Leave Comment