സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനത്തിന് ആശംസകള്‍ നേര്‍ന്ന് എംഎം ഹസ്സന്‍

രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണികളെ ചെറുത്ത് തോല്‍പ്പിക്കാനും തീവ്രവാദശക്തികള്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്താനും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളെ തടയാനും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാനത്ത് ഉടനീളം നടത്തുന്ന പര്യടനത്തിനും മത സാംസ്കാരിക നേതാക്കളുമായി നടത്തുന്ന ആശയവിനിമയത്തിനും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ വിജയാശംസകള്‍ നേര്‍ന്നു.

മതസാഹോദര്യവും പെെതൃക സരംക്ഷണത്തിലൂടെ പര്സപര വിശ്വാസവും െഎക്യവും ഉൗട്ടി ഉറപ്പിക്കാനുള്ള സാദിഖലി ശിഹാബ് തങ്ങളുടെ ശ്രമത്തിന് കേരളത്തിലെ മതേതര സമൂഹത്തിന്‍റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുമെന്ന് എംഎം ഹസ്സന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിന്‍റെ സാമൂഹ്യജീവിതത്തില്‍ മത വിദ്വേഷത്തിന്‍റെ വിഷക്കാറ്റ് വീശാന്‍ നടത്തുന്ന ശ്രമങ്ങളെ എല്ലാ മതനേതാക്കളും സാംസ്കാരിക നേതാക്കളും ഒരുമിച്ച് നേരിടാനുള്ള നീക്കത്തിന് ഇത്തരം ഒരു ആശയവിനിമയം ഉപകരിക്കും.

മതസൗഹാര്‍ദത്തിന് അപ്പുറം മാനവ സൗഹൃദം ശക്തിപ്പെടുത്താന്‍ മത സാംസ്കാരിക നേതാക്കളുമായുള്ള ആശയ സംവാദത്തിലൂടെ ഒരു പുതിയ കൂട്ടായ്മ രൂപപ്പെടുത്താന്‍ തങ്ങളുടെ സന്ദര്‍ശനം ഉപകരിക്കട്ടെയെന്ന് എംഎം ഹസന്‍ ആശംസിച്ചു.

Leave Comment