ബസ് തട്ടിയെടുത്ത കൊലക്കേസ് പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Spread the love

സെന്റര്‍വില്ല (ടെക്‌സസ്) : ജയിലില്‍ നിന്നും പുറപ്പെട്ട ബസിലെ പോലീസ് ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു ബസ്സുമായി പോകുന്നതിനിടയില്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട പ്രതി ഗോണ്‍സാലോ ലോപസിനെ (46) മൂന്നാഴ്ചത്തെ ഊര്‍ജിതമായ തിരച്ചിലിനൊടുവില്‍ കണ്ടെത്തി , തുടര്‍ന്ന് പോലീസുമായി ഏറ്റുമുട്ടിയ പ്രതിയെ വെടിവച്ചു കൊലപ്പെടുത്തി . 300 പോലീസുകാരാണ് ഇയാളെ പിടികൂടാന്‍ നിയോഗിക്കപ്പെട്ടത് .

മെയ് 12 നായിരുന്നു ലോപസ് രക്ഷപ്പെട്ടത് . മരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശത്ത് ചില ദിവസങ്ങള്‍ തങ്ങിയ ശേഷം അടുത്തുളള ഒരു വീട്ടില്‍ ചെന്ന് ഭക്ഷണവും വസ്ത്രവും വാങ്ങി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു . ദിവസങ്ങള്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ജൂണ്‍ 2 വ്യാഴാഴ്ച വെളുത്ത പിക്കപ്പ് ട്രാക്കില്‍ യാത്ര Picture2

ചെയ്യുകയായിരുന്ന ലോപ്പസിനെ പോലീസ് കണ്ടെത്തി . വെടിവച്ചു കടന്നു കളയുന്നതിനുള്ള ശ്രമത്തിനിടയില്‍ ട്രക്ക് പോസ്റ്റിലിടിച്ചു നില്‍ക്കുകയായിരുന്നു . ട്രക്കില്‍ നിന്നും ഇറങ്ങി പൊലീസിന് നേരെ വെടിയുതിര്‍ത്തു . തിരിച്ചു പോലീസ് വെടിവച്ചതിനെ തുടര്‍ന്ന് ഇയാള്‍ കൊല്ലപ്പെട്ടു . ഇയാളുടെ പക്കല്‍ നിന്നും എ ആര്‍ 15 റൈഫിളും ഒരു പിസ്റ്റളും പോലീസ് കണ്ടെടുത്തു . മറ്റൊരു കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ലോപസ് .

ഹൂസ്റ്റണില്‍ നിന്നും ഒഴിവുദിവസങ്ങള്‍ ചിലവഴിക്കുന്നതിന് സെന്റര്‍വില്ലക്ക് സമീപത്തുള്ള ക്യാബിനില്‍ താമസിച്ചിരുന്ന കുടുംബത്തിലെ രണ്ടു മുതിര്‍ന്നവരെയും മൂന്നു കുട്ടികളെയും കൊലപ്പെടുത്തിയാണ് അവരുടെ ട്രക്ക് ഇയാള്‍ മോഷ്ടിച്ചത് . ഈ കുടുംബത്തെ മരിച്ച നിലയില്‍ ക്യാബിനില്‍ കണ്ടെത്തിയത് വ്യാഴാഴ്ചയായിരുന്നു . ഈ ട്രക്കിനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലായിരുന്നു സാന്‍ അന്റോണിയയില്‍ നിന്നും 50 മൈല്‍ അകലെയുള്ള പ്രദേശത്ത് വച്ച് ഇയാളെ കണ്ടെത്തിയതും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതും .

Author