പീപ്പിൾസ് ഗ്രീൻ റെസ്റ്റ് ഹൗസ് പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസുകൾ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് നടപ്പാക്കുന്ന പീപ്പിൾസ് ഗ്രീൻ റെസ്റ്റ് ഹൗസ് പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. മന്ത്രി പി. എ. മുഹമ്മദ് റിയാസ് തൈക്കാട് ഗസ്റ്റ് ഹൗസിൽ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളുമാണ് റെസ്റ്റ് ഹൗസുകളിൽ വച്ചു പിടിപ്പിക്കുക. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട റെസ്റ്റ് ഹൗസുകളിൽ വരും ദിവസങ്ങളിൽ ഇതൊടനുബന്ധിച്ചുള്ള തുടർ പ്രവർത്തനങ്ങൾ നടക്കും.

Leave Comment