കേരള സവാരി : ഏകദിന പരിശീലന ക്യാമ്പ് ഇന്ന്(15.07.2022)

സർക്കാർ മേഖലയിലെ ആദ്യ ഓൺ ലൈൻ ഓട്ടോ- ടാക്‌സി സംവിധാനമായ കേരള സവാരിയിൽ അംഗങ്ങളായ ഡൈവർമാർക്കുള്ള ഏകദിന പരിശീലന ക്യാമ്പ് ഇന്ന്. വഴുതയ്ക്കാട് ജവഹർ സഹകരണ ഭവനിൽ രാവിലെ ഒൻപതു മുതൽ മൂന്നു മണിവരെ നടക്കുന്ന പരിശീലനക്യാമ്പിൽ 200ഓളം ഓട്ടോ ടാക്‌സി ഡൈവർമാർ് പങ്കെടുക്കും. വൈകുന്നേരം മൂന്നുമണിക്ക്് നടക്കുന്ന സമാപന സെഷനിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദ്യഘട്ടത്തിൽ പരിശീലനം ലഭിച്ച ഡൈവർമാരുൾപ്പെടെയുള്ളവരുമായി സംവദിക്കും. മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ ആഭിമുഖ്യത്തിൽ പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന കേരള സവാരി പദ്ധതി തിരുവനന്തപുരം നഗരത്തിലാണ് ആദ്യം നടപ്പാക്കുക.തുടർന്ന് സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ചടങ്ങിൽ തൊഴിൽ,പൊലീസ്, ലീഗൽ മെട്രോളജി, ഗതാഗതം വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.


Labour Publicity Officer,
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in 
Leave Comment