ഒഐസിസി (യു എസ് എ) ഡാലസ് ചാപ്റ്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു; പ്രദീപ് നാഗനൂലില്‍ പ്രസിഡന്റ്

ഡാളസ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുഎസ് എ) ഡാലസ് ചാപ്റ്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു

പ്രസിഡണ്ട് പ്രദീപ് നാഗനൂലില്‍, ജനറല്‍ സെക്രട്ടറി തോമസ് രാജന്‍ ട്രഷറര്‍ ഫിലിപ്പ് സാമുവേല്‍

വൈസ് പ്രസിഡന്റുമാര്‍: ജോയ് ആന്റണി, ആന്‍സി ജോസഫ്, എബ്രഹാം നെടുമ്പള്ളില്‍, ജോര്‍ജ് തോമസ് (റജി), ഷാജി വെട്ടിക്കാട്ടില്‍.

ജനറല്‍ സെക്രട്ടറി: തോമസ് രാജന്‍, സെക്രട്ടറിമാര്‍: സാബു മുക്കാലടി, ചാക്കോ ഇട്ടി, ബാബു പി. സൈമണ്‍, സാം മത്തായി. ജോയിന്റ് ട്രഷറര്‍: ബേബി കൊടുവത്ത്, മീഡിയ കോര്‍ഡിനേറ്റര്‍മാര്‍ ബെന്നി ജോണ്‍, പ്രസാദ് തീയാടിക്കല്‍

ഡാനിയേല്‍ കുന്നില്‍,മാത്യു നൈനാന്‍,ഷിബു ജെയിംസ്,ജോജി കോയിപ്പള്ളി,ബാബു ഡൊമിനിക്,സേവിയര്‍ പെരുമ്പള്ളില്‍,എബ്രഹാം മേപ്പുറം (അനിയന്‍).എബ്രഹാം ടി. കൊടുവത്ത്,രാജു ചാക്കോ,കുര്യന്‍ വര്‍ഗീസ്,ഹൈസണ്‍ മാത്യു,ടോമി കളത്തിവീട്ടില്‍,വര്‍ഗീസ് ജോണ്‍ (തമ്പി),ബേബി ഒഴുകയില്‍,ബിനീഷ് എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ എക്‌സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്.

ഡാളസില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ബോബന്‍ കൊടുവത്ത്, സെക്രട്ടറി വില്‍സണ്‍ ജോര്‍ജ്, മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ചെയര്‍മാന്‍ പി.പി.ചെറിയാന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രഞ്ജിത്ത് ലാല്‍, സതേണ്‍ റീജിയണല്‍ കമ്മിറ്റി ഭാരവാഹികളായ ചെയര്‍മാന്‍ റോയ് കൊടുവത്ത്, പ്രസിഡണ്ട് സജി ജോര്‍ജ്, വൈസ് ചെയര്‍മാന്‍ രാജന്‍ മാത്യു, സെക്രട്ടറിമാരായ ബിജു പുളിയിലേത്ത്, സൈബര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ ചെയര്‍ ഷിബു പുല്ലമ്പള്ളില്‍ എന്നിവരും ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായിരിക്കും.

അമേരിക്കയിലുടനീളം ചാപ്റ്ററുകള്‍ക്കു രൂപം കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡാളസ് ചാപ്റ്ററിനു തുടക്കം കുറിച്ചത്. കെപിസിസിയുടെ നിയന്ത്രണത്തില്‍ രൂപീകൃതമായ ഒഐസിസി യൂഎസ്എ യുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ പുരോഗമിക്കുന്നുവെന്നും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ഹൂസ്റ്റണ്‍ ചാപ്റ്ററിനു ശേഷം ഡാളസ് ചാപ്റ്ററും പ്രഖ്യാപിക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്നും ഡാളസ് ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടനയ്ക്ക് വലിയ ഊര്‍ജ്ജവും ശക്തിയും നല്‍കുമെന്നും ഭാരവാഹികളെ പ്രഖ്യാപിച്ചു കൊണ്ട് ഒഐസിസി യുഎസ്എ ചെയര്‍മാന്‍ ജെയിംസ് കൂടലും പ്രസിഡണ്ട് ബേബി മണക്കുന്നേലും പറഞ്ഞു.

പുതുതായി രൂപംകൊണ്ട ഡാളസ് ചാപ്റ്റര്‍ ഒഐസിസി യുഎസ്എ ഗ്ലോബല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും ഊര്‍ജ്ജവും നല്‍കുമെന്ന് ഭാരവാഹികള്‍ക്കു ആശംസകള്‍ നേര്‍ന്നു കൊണ്ട് ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള ആശംസിച്ചു.

പുതിയതായി ചുമതലയേറ്റ ഭാരവാഹികളെ ഒഐസിസി യൂഎസ്എ ഭാരവാഹികളായ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി, ട്രഷറര്‍ സന്തോഷ് എബ്രഹാം , വൈസ്പ്രസിഡന്റ് ബോബന്‍ കൊടുവത്ത്, സെക്രട്ടറി വില്‍സണ്‍ ജോര്‍ജ്, മീഡിയ ചെയര്‍മാനും മാധ്യമ പ്രവര്‍ത്തകനുമായ പി..പി. ചെറിയാന്‍, സതേണ്‍ റീജിയന്‍ ഭാരവാഹികളായ ചെയര്‍മാന്‍ റോയ് കൊടുവത്ത്, പ്രസിഡന്റ് സജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോമോന്‍ ഇടയാടി, ട്രഷറര്‍ സഖറിയ കോശി, വൈസ്പ്രസിഡന്റ് രാജന്‍ മാത്യു തുടങ്ങിയവര്‍ അഭിനന്ദിച്ചു.

അമേരിക്കയില്‍ കുടിയേറിയ കോണ്‍ഗ്രസ് സംസ്‌കാരമുള്ള എല്ലാവരെയും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ കീഴില്‍ അണിനിരത്താന്‍ കഴിയട്ടെ എന്നു നേതാക്കള്‍ ആശംസിക്കുകയും ചെയ്തു.

പി.പി ചെറിയാന്‍ (നാഷണല്‍ മീഡിയ ചെയര്‍മാന്‍

 

Leave Comment