സിട്രോൺ സി3 എത്തി; വില 5.70 ലക്ഷം രൂപ മുതൽ

കൊച്ചി: ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഇന്ത്യൻ വിപണിയിലിറക്കുന്ന രണ്ടാമത്തെ കാറായ സിട്രോൺ സി3 നിരത്തിലിറങ്ങി. 5.70 ലക്ഷം രൂപ മുതൽ 8.05 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. രാജ്യത്തുടനീളം 19 നഗരങ്ങളിലായി 20 ല മസൈൻ സിട്രോൺ ഫിജിറ്റൽ ഷോറൂമുകൾ വഴിയാണ് വിൽപ്പന. പൂർണമായും ഓൺലൈൻ ആയും വാങ്ങാം. കേരളത്തിൽ കൊച്ചിയിലും കോഴിക്കോടുമാണ് ല മൈസൻ സിട്രോൺ ഷോറൂമുകൾ ഉള്ളത്. ബി സെഗ്മെന്റ് ഹാച്ച്ബാക്കായ സി3യുടെ 90 ശതമാനം നിർമാണവും തമിഴ്‌നാട്ടിലെ തിരുവള്ളൂരിലും ഹുസൂറിലുമുള്ള പ്ലാന്റുകളിലാണ്. ഇന്ത്യൻ നിരത്തുകൾക്കുവേണ്ടി

പ്രത്യേകമായി രൂപകല്പനചെയ്ത ഈ ബി സെഗ്മെന്റ് ഹാച്ച്ബാക്ക് മികച്ച ഇന്ധന ക്ഷമതയുള്ള 1.2 നാച്വറലി അസ്പിരേറ്റഡ് (5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ), 1.2 ടർബോ ചാർജ്ഡ് (6 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ) പെട്രോൾ എഞ്ചിനുകളിൽ ലഭ്യമാണ്. വ്യത്യസ്ത ഫീച്ചറുകളോടെ ആറു വേരിയന്റുകളാണുള്ളത്. 10 കളർ കോമ്പിനേഷനുകളും ഉപഭോക്താക്കൾക്ക് അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്ന 56 കസ്റ്റമൈസേഷൻ ഒപ്ഷനുകളുള്ള മൂന്ന് പാക്കുകളും ലഭ്യമാണ്. രണ്ടു വർഷം അല്ലെങ്കിൽ 40000 കിലോമീറ്റർ വരെയാണ് വാറന്റി. നിർമാണ കേന്ദ്രത്തിൽ നിന്ന് നേരിട്ട് കാർ വാങ്ങാനും 90 നഗരങ്ങളിൽ ഹോം ഡെലിവറി സൗകര്യവും സിട്രോണ്‍ ഒരുക്കിയിട്ടുണ്ട്.

1.2P Live

 5,70,500

1.2P Feel

 6,62,500

1.2P Feel VIBE PACK

 6,77,500

1.2P Feel DUAL TONE

 6,77,500

1.2P Feel DUAL TONE VIBE PACK

 6,92,500

1.2P Turbo Feel DUAL TONE VIBE PACK

 8,05,500

180 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, പനോരമിക് എക്സ്റ്റീരിയർ വ്യൂ സാധ്യമാകുന്ന ഇന്റീരിയർ റൂം, 26 ഇഞ്ച് ടച്ച് സ്ക്രീൻ ഉള്ള വയർലെസ്സ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വിശാലമായ ഹെഡ് സ്പേസും ബൂട്ട് സ്പേസും തുടങ്ങി നിരവധി സവിശേഷതകളും ഉണ്ട്. വിപണിയിൽ മാറിവരുന്ന വാഹന അഭിരുചികൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത സിട്രോൺ സി3 യുവജനങ്ങൾക്കിടയിൽ സ്റ്റൈൽ ഐക്കണായി മാറുമെന്ന് സിട്രോൺ ഇന്ത്യയുടെ ബ്രാൻഡ് ഹെഡ് സൗരഭ് വത്സ പറഞ്ഞു. സിട്രോണിന്റെ ജനപ്രിയ മോഡലായ സി3യുടെ വരവോടെ ഇന്ത്യയിൽ പുതിയൊരു അധ്യായത്തിനാണ് തുടക്കമിടുന്നത്. 2019ൽ സിട്രോൺ അവതരിപ്പിച്ച സിക്യൂബ്ഡ് പ്രോഗ്രാമിൽ ഉൾപ്പെട്ട മൂന്ന് കാറുകളിൽ ആദ്യത്തേതാണ് സി3. അന്താരാഷ്ട്ര വിപണി കൂടി ലക്ഷ്യമിട്ട് 2024ഓടെ മൂന്ന് മോഡലുകൾ നിരത്തിലിറക്കാനുള്ള പദ്ധതിയാണിത്.

Report : Anju V Nair (Accounts Manager)

 

Leave Comment