ചെസ്സ് ടൂർണമെൻറ് സംഘടിപ്പിച്ചു

തൃശൂർ: ലോക ചെസ്സ് ദിനത്തോടനുബന്ധിച് ലയൺസ്‌ ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ പുത്തൂർ ഗാർഡിയൻ ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മെഗാ ചെസ്സ് ടൂർണമെൻറ് സംഘടിപ്പിച്ചു. ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ടൂർണമെൻറ് ഉൽഘാടനം ചെയ്തു. ലയൺസ്‌ ക്ലബ് തൃശൂർ റീജിയണൽ ചെയർമാൻ ജെയിംസ് മാളിയേക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്കൻഡ് വൈസ് ഡിസ്‌ട്രിക്‌ട് ഗവർണർ ജെയിംസ് വളപ്പില മുഖ്യാഥിതിയായിരുന്നു.

തിരഞ്ഞെടുത്ത സ്കൂളുകളെ ദത്തെടുക്കുന്ന സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് എട്ട് ക്ലബ്ബുകളെ ഉൾപ്പെടുത്തി ലയൺസ്‌ ക്ലബ് ചെസ്സ് ടൂർണമെൻറ് സംഘടിപ്പിച്ചത്. വിവിധ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളും ലയൺസ്‌ ക്ലബിന്റെ ആഭ്യമുഖ്യത്തിൽ സ്കൂളുകളിൽ നടന്നുവരുന്നു. പദ്ധതി നിർവഹണത്തെപ്പറ്റി ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ എം അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ ആൻസി, പ്രിൻസിപ്പൽ സിസ്റ്റർ സിനി, സോണൽ ചെയർപേഴ്സൺ സി ടി റപ്പായി, ഷാജി ജോസ് പി എം ഏരിയ ചെയർപേഴ്സൺ ഡാർളി തൊമ്മച്ചൻ എന്നിവർ സംസാരിച്ചു.

Report : Asha Mahadevan

Leave Comment