സംസ്കൃത സര്‍വ്വകലാശാലയില്‍ ദ്വിദിന ദേശീയ യുവഗവേഷക കോൺഫറൻസ്

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ യുവഗവേഷകർക്കായി ദ്വിദിന ദേശീയ കോൺഫറൻസ് സംഘടിപ്പിക്കുന്നു. സർവ്വകലാശാല മുഖ്യകേന്ദ്രത്തിലെ അക്കാദമിക് ബ്ലോക്ക് ഒന്നിലെ സെമിനാർ ഹാളിൽ ഇന്ന് (ജൂലൈ 22) തുടങ്ങുന്ന ദേശീയ യുവ ഗവേഷക കോൺഫറൻസിന്റെ മുഖ്യവിഷയം ‘റൈറ്റിംഗ് ദി പാസ്റ്റ് ‘ എന്നതാണ്. രാവിലെ 10ന് ആരംഭിക്കുന്ന ആദ്യ സെഷനിൽ വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫസർ ഡോ. എ. ആർ. വെങ്കിടാചലപതി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ആർട്സ് ആൻഡ് സോഷ്യൽ സയൻസസ് ഫാക്കൽട്ടി ഡീൻ ഡോ. സനൽ മോഹൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. ചരിത്രവിഭാഗം മേധാവി. ഡോ. ഷീബ കെ. എം., ഡോ. സൂസൻ തോമസ് എന്നിവർ പ്രസംഗിക്കും. ഡോ. സെന്തിൽ ബാബു ദണ്ഡപാണി (ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട്, പോണ്ടിച്ചേരി), ഡോ. വി. ജെ. വർഗീസ് (ഹൈദ്രാബാദ് സർവ്വകലാശാല) ഡോ. ദിവ്യ കണ്ണൻ (ശിവ നാടാർ സർവ്വകലാശാല, ഡൽഹി), ഡോ. ദിനേശൻ വടക്കിനിയിൽ(എം. ജി. സർവ്വകലാശാല), മീനു ആർ മത്തായി, സിതാര ഐ. പി., ജെലെന ആന്റണി, അജിത് കെ. ജി., സന്തോഷ് ഇ., ശ്രീജിത് കെ. എ., ഷന്റോ ശങ്കർ, ലിജിൻ എം., ശ്രീലക്ഷ്മി എം., അൻസു മാത്യു, സ്വർണ സുരേഷ്, ഭവ്യ സി., അഭിജിത് ബി. എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. എൻ. ജെ. ഫ്രാൻസീസ്, ഡോ. ആനി ട്രീസ എഫ്രേം, ഡോ. ഇ. കെ. രാജൻ, ഡോ. അഭിലാഷ് മലയിൽ, ഡോ. ഷീബ കെ. എം. എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിക്കും. ഡോ. എം. മാധവൻ, ഡോ. മിനി തോമസ്, ഡോ. ഷെഫി എ. ഇ. എന്നിവർ പ്രസംഗിക്കും.

Leave Comment