അമ്മ ഓണം 2022 സെപ്റ്റംബർ 17 ന്

അറ്റ്ലാന്റാ:- അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ
(അമ്മ) 2022 സെപ്റ്റംബർ 17ാം തീയതി ശനിയാഴ്ച നോർത്ത്‌ ഗ്വിന്നറ്റ് ഹൈസ്കൂൾ ,ഷുഗർഹിൽ,ആഡിറ്റോറിയത്തിൽ വച്ച് ഓണാഘോഷ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ശനിയാഴ്ച 12 മണിയോടെ പരിപാടികൾ ആരംഭിക്കുന്നതാണ്.പൂക്കളം ,മാവേലി മന്നന്റെ എതിരേല്പ്, ഓണസദൃ എന്നിവക്കു ശേഷം സമൂഹ നൃത്തം,
സോളോ ഡാൻസ്, സമുഹ ഗാനം, മലയാളം സ്കിറ്റ്, ദപ്പുമുട്ട്,
ഒപ്പന, മാർഗ്ഗം കളി, എന്നീ വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ ഒന്നാം തീയതിയോടുകൂടി ഈ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Roshelle-732-668-4070
Krishna-404-988-0958
Jithu -404-451-5886
James-678-549-8461.

Address of school: NorthGwinnett HS -20 Level Creek Rd. Suwanee, GA, 30024.

As reported by AMMU Zacharia, PRO

Leave Comment