ഐ.ടി. ഐ അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ വിവിധ ഐ.ടി. ഐ കളില്‍ 2022 വര്‍ഷത്തേക്കുളള പ്രവേശനത്തിന് ജൂലൈ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണ്‍, അക്ഷയ സെന്റര്‍, ഇന്റര്‍നെറ്റ് കഫേ എന്നിവ മുഖേന അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസായ രൂപ 100/ ഓണ്‍ ലൈനായി അടക്കണം. ഇടുക്കി ജില്ലയിലെ അഴുത, നെടുങ്കണ്ടം ദേവികുളം, ബ്ലോക്കുകളിലെ അപേക്ഷകര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം പത്ത് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. അപേക്ഷിക്കുവാനും പ്രോസ്‌പെക്ടസ് സംമ്പന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനും https://itiadmissions.kerala.gov.in, https://det.kerala.gov.in എന്ന വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍- 04868272216, 9846752372,9746901230.

Leave Comment