ഐസിഇസിഎച്ച് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു

സെന്റ് മേരീസ് ഓർത്തഡോൿസ് പുരുഷ – വനിതാ ടീമുകൾ ചാമ്പ്യന്മാർ.

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ന്റെ ആഭിമുഖ്യത്തിൽ നടന്ന രണ്ടാമത് ഷട്ടിൽ ബാഡ്മിന്റൺ ടൂര്ണമെന്റിനു ആവേശകരമായ സമാപനം.

ജൂലൈ 17 നു ഞായറാഴ്ച നടന്ന ആവേശകരമായ മെൻസ് ഫൈനൽ മത്സരത്തിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച്‌ ടീം ചാംപ്യൻഷിപ് ട്രോഫി കരസ്ഥമാക്കി. റണ്ണേഴ്‌സ് അപ്പ് ട്രോഫിയിൽ ഹൂസ്റ്റൺ സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ടീമും മുത്തമിട്ടു (21-18, 22-20)

ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച് ടീമംഗങ്ങളായ അജയ് മാത്യു, അഭിലാഷ് മാത്യു, സെന്റ് സ്റ്റീഫൻസ് ചർച്ചിന് വേണ്ടി ജോജി, ജോർജ് എന്നിവരും ഉജ്ജ്വല പോരാട്ടമാണ് നടത്തിയത് .ജൂലൈ 16 നു ശനിയാഴ്ച രാവിലെ 9 മണിക്ക് സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്റൻ സെന്ററിൽ നടന്ന പുരുഷ വിഭാഗ മത്സരങ്ങളുടെ ഉത്‌ഘാടനം ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ. എബ്രഹാം സഖറിയയും വനിതാ വിഭാഗ മത്സരങ്ങളുടെ ഉത്‌ഘാടനം റവ. ഫാ. ഐസക്ക് പ്രകാശും നടത്തി.

ടൂർണമെന്റ് ചാംപ്യൻഷിപ് ട്രോഫി വിജയികൾക്ക് ഏബ്രഹാം കളത്തിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി ടൂർണമെന്റ് മെഗാ സ്പോൺസർ അലക്സ് പാപ്പച്ചൻ, ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ.ഏബ്രഹാം സഖറിയ എന്നിവർ ചേർന്ന് നൽകി. റണ്ണേഴ്‌സ് അപ് ടീമിന് സി.പി. എബ്രഹാം ചരിവുപറമ്പിൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ. എബ്രഹാം സക്കറിയ നൽകി.

ടൂർണമെന്റിലെ ബെസ്ററ് പ്ലെയർ, റൈസിംഗ് സ്റ്റാർ ട്രോഫിയും ഹൂസ്റ്റൺ സെന്റ് മേരീസ് ചർച്ച്‌ ടീം കളിക്കാരനായ അജയ് മാത്യു കരസ്ഥമാക്കി.

വനിതാ വിഭാഗത്തിൽ നടന്ന മത്സരത്തിൽ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോൿസ് ടീം ജേതാക്കളായി. റണ്ണേഴ്‌സ് അപ് ട്രോഫി ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച്‌ ടീമും കരസ്ഥമാക്കി. സെന്റ് മേരീസ് ഓർത്തഡോൿസ് ടീമിന് വേണ്ടി ആൻ മേരി മാത്യു, അബിഗെയ്ൽ മാത്യൂ എന്നിവരും സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ചിന് വേണ്ടി സാൻഡി, ശീതൾ എന്നിവരും അണിനിരന്ന ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് സെന്റ് മേരീസ് വിജയം നേടി (21-8, 21-12)

വിജയികൾക്ക് അങ്ങാടിയിൽ തോമസ് ആൻഡ് അന്നമ്മ തോമസ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും റണ്ണേഴ്‌സ് അപ് ടീമിന് ഫാൻസിമോൾ പള്ളത്തുമഠം സംഭാവന ചെയ്ത ട്രോഫി റവ.ഫാ. എബ്രഹാം സഖറിയയും നൽകി.

വനിതാ വിഭാഗത്തിൽ ബെസ്ററ് പ്ലയെർ ആയി ആൻ മേരി മാത്യു, റൈസിംഗ് സ്റ്റാർ പ്ലയെർ ആയി അലീഷാ ബിജോയ് എന്നിവരെയും തെരഞ്ഞെടുത്തു.

പുരുഷ വിഭാഗത്തിൽ സീനിയർ മെൻസ് ഡബിൾ‍സ്‌ ടൂർണമെന്റിൽ ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്‌ഐ ചർച്ച്‌ ടീം ജേതാക്കളായി.റണ്ണേഴ്‌സ് അപ്പ് സെന്റ് മേരീസ് ക്നാനായ കാത്തോലിക് ചർച്ച്‌ കരസ്ഥമാക്കി.(21-19, 22-20) ജെയിംസ് മാത്യൂസ് (വിനു ), സുനിൽ പുളിമൂട്ടിൽ എന്നിവർ സിഎസ്ഐ ടീമിന് വേണ്ടിയും രാജു നന്ദിക്കുന്നേൽ & പീറ്റർ വാലിമറ്റത്തിൽ സെന്റ് മേരീസ് ക്നാനായ ടീമിന് വേണ്ടിയും അണി നിരന്നു. വിജയികൾക്ക് രെഞ്ചു രാജ് ആൻഡ് ഫാമിലി സ്പോൺസർ ചെയ്ത ട്രോഫി റവ.ഫാ.ഏ ബ്രഹാം സഖറിയ നൽകി.

റണ്ണേഴ്‌സ് അപ് ടീമായ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ചിന് വേണ്ടി ക്രിസ്റ്റഫർ ജോർജ് ആൻഡ് ആൻസി ജോർജ് ട്രോഫി സ്പോൺസർ ചെയ്തു. സീനിയർ വിഭാഗത്തിൽ ബേസ്ഡ് പ്ലയെർ ആയി സെന്റ് തോമസ് സിഎസ്‌ഐ ടീമംഗം വിനു ജോർജിനെ തിരഞ്ഞെടുത്തു.

ടൂർണമെന്റ് മെഗാ സ്പോൺസർ അലക്സ് പാപ്പച്ചൻ (എംഐഎച്ച്‌ റിയൽറ്റി) ഗ്രാൻഡ് സ്പോൺസർ രെഞ്ചു രാജ് (പ്രൈം ചോയ്‌സ് ലെൻഡിങ് ) കൂടാതെ പ്ലാറ്റിനം സ്പോൺസർ മയാന ഫിനാൻഷ്യൽ, ഡയമണ്ട് സ്പോൺസർ ദി വില്ലേജ് വെഡിങ് ആൻഡ് ഈവന്റ് വെന്യൂ, ഗോൾഡ് സ്പോൺസർ രാജൻ തോമസ് ആൻഡ് ഫാമിലി, ക്രിസ്റ്റഫർ ജോർജ് ആൻഡ് ആൻസി ജോർജ് സിൽവർ സ്പോൺസർ അലൈൻ ഡയഗണോസ്റ്റിക്, ബ്രോൺസ് സ്പോൺസർ റോബിൻ ഫിലിപ്പ് ആൻഡ് ഡോ. അന്നാ കോശി എന്നിവരായിരുന്നു മറ്റു സ്‌പോൺസർമാർ.

ഈ വർഷത്തെ ഓപ്പൺ മെൻസ് ഡബ്ബിൾസ് ടൂര്ണമെനിറ്റിൽ 14 ടീമുകളും സീനിയർ പുരുഷ വിഭാഗത്തിൽ 6 ടീമുകളും വനിത വിഭാഗത്തിൽ 5 ടീമുകളുമാണ് മാറ്റുരച്ചത്.

ടൂർണമെന്റിന്റെ വിജയത്തിനായി റവ.ഫാ. ഏബ്രഹാം സഖറിയ, റവ.ഡോ.ജോബി മാത്യൂ, ടൂർണമെന്റ് കോർഡിനേറ്റർസ് റജി കോട്ടയം, അനിത് ഫിലിപ്പ്, വിനോദ് റാന്നി, രെഞ്ചു രാജ്, ബിജു ഇട്ടൻ, മാത്യു സ്കറിയ, ആൻസി ശാമുവേൽ, ജോൺസൻ ഉമ്മൻ, ബിജു ചാലയ്ക്കൽ, നൈനാൻ വെട്ടിനാൽ, റോബിൻ ഫിലിപ്പ്. ഡോ. അന്നാ കോശി, അലക്സ് പാപ്പച്ചൻ എന്നിവർ നേതൃത്വം നൽകി.

ടൂർണമെന്റ് വിജയത്തിനായി പ്രവർത്തിച്ച റജി കോട്ടയം, അനിൽ ജനാർദ്ദനൻ, വിനോദ് റാന്നി, അനിത് ഫിലിപ്പ്, രെഞ്ചു രാജ് എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.

അനിൽ ജനാർദ്ദനൻ പ്രധാന റഫറിയായി മത്സരങ്ങൾ നിയന്ത്രിച്ചു.

ഹൂസ്റ്റണിൽ ആദ്യമായി വനിതാ ഷട്ടിൽ ബാഡ്മിന്റൺ സംഘടിപ്പിച്ചത് ഐസിഎസിഎച്ച് ആണെന്നത് പ്രത്യകം ശ്രദ്ധേയമാണെന്ന് ഭാരവാഹികൾ അറിയിച്ചു

പിആർഓ ജോൺസൻ ഉമ്മൻ അറിയിച്ചതാണിത്‌.

റിപ്പോർട്ട് : ജീമോൻ റാന്നി

Leave Comment