മുരളി രാമകൃഷ്ണന്‍, എംഡി & സിഇഒ, സൗത്ത് ഇന്ത്യന്‍ ബാങ്ക്‌

ഏറ്റവും പുതിയ പണ നയത്തില്‍ ആര്‍ബിഐ ഒരു നിയന്ത്രിത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അസ്ഥിരമായ സാഹചര്യങ്ങളിലും വളര്‍ച്ചയും പണപ്പെരുപ്പവും സന്തുലിതമാക്കാനുള്ള ശ്രമങ്ങളുടെ ബൃഹത് വീക്ഷണകോണിലൂടെ വേണം ഈ നടപടിയെ കാണാന്‍. റിപോ നിരക്കില്‍ 50 ബേസ് പോയിന്റുകളുടെ വര്‍ധന വലുതായി തോന്നിയേക്കാം, എന്നാല്‍ പണപ്പെരുപ്പ പ്രവണതയെ മരവിപ്പിക്കാന്‍ ഇത് ആവശ്യമാണ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആര്‍ബിഐ നിരക്കുകള്‍ കൂട്ടുന്നത്. നേരത്തെ ഉണ്ടായ നിരക്കുവര്‍ധനകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു. എങ്കിലും ആശങ്ക പണപ്പെരുപ്പമാണ്. 2023 സാമ്പത്തിക വര്‍ഷം ഇത് 6.7 ശതമാനം ആകും എന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. റീട്ടെയ്ല്‍ പണപ്പെരുപ്പമാണ് മുഖ്യ പ്രശ്‌നം. നമ്മുടെ ശക്തമായ സാമ്പത്തിക അടിസ്ഥാനഘടകങ്ങളും മെച്ചപ്പെട്ട കരുതല്‍ പണശേഖരവും കണക്കിലെടുക്കുമ്പോള്‍ ഈ റിപ്പോ നിരക്കു വര്‍ധന പണപ്പെരുപ്പ ഭീഷണിയെ മറികടക്കാന്‍ ഇന്ത്യയെ ഗുണപരമായി സഹായിക്കുമെന്നാണ് പ്രതീക്ഷ.

Report :  Anna Priyanka Roby (Assistant Account Manager)

Leave Comment