കടല്‍ പേടിയില്ലാതെ ചെല്ലാനം: ടെട്രാപോഡ് സ്ഥാപിച്ച പ്രദേശങ്ങള്‍ സുരക്ഷിതം

മഴക്കാലങ്ങളില്‍ കടലേറ്റത്തെ പേടിച്ചു കഴിഞ്ഞിരുന്ന ചെല്ലാനത്തിന് ഇത് ആശ്വാസകാലം. വര്‍ഷങ്ങളായി ഭയപ്പെടുത്തിയിരുന്ന മണ്‍സൂണ്‍ കനത്തിട്ടും കടലേറ്റം രൂക്ഷമായിരുന്ന പല പ്രദേശങ്ങളും ഇപ്പോഴും ശാന്തമാണ്. ചെല്ലാനത്ത് നടപ്പാക്കിയ ടെട്രാപോഡ് പദ്ധതി അടുത്ത ഘട്ടങ്ങളില്‍ സംസ്ഥാനത്തെ കടലേറ്റ

ഭീഷണിയുള്ള മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണു സംസ്ഥാന സര്‍ക്കാര്‍. 344 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ചെല്ലാനത്ത് ഇപ്പോള്‍ നടക്കുന്നത്.

Leave Comment