സിബിഎസ്ഇ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ അല്ലെങ്കില്‍ ഇംപ്രൂവ്മെന്റ് പരീക്ഷയിലെ
മികച്ച മാര്‍ക്കുകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ അനുവദിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ലോക്‌സഭയില്‍ ഉന്നയിച്ച സബ്മിഷനിലൂടെയാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ കെ.സുധാകരന്‍ എംപി വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടത്.

രണ്ട് പരീക്ഷകളിലും ലഭിച്ച മാര്‍ക്കുകളില്‍ മികച്ചത് സ്വീകരിക്കാനുള്ള ഓപ്ഷന്‍ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോടതി വിധിക്ക് കടകവിരുദ്ധമായ നിലപാടാണ് സിബിഎസ്ഇ പിന്തുടരുന്നത്. ഇത് വിദ്യാര്‍ത്ഥികളിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷം വലുതാണ്. അക്കാദമിക് തലത്തില്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാന്‍ തന്നെ ഭയം ഉണ്ടാക്കുന്ന നിലപാടാണ് സിബിഎസ്ഇയുടെത്. റഗുലര്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും ഇംപ്രൂവ്മെന്റ് പരീക്ഷയിലെ മോശമായ മാര്‍ക്ക് അന്തിമമായി പരിഗണിക്കുന്ന രീതി വിദ്യാര്‍ത്ഥിയുടെ അക്കാദമിക് ഭാവി അവതാളത്തിലാക്കുന്നതാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

 

Leave Comment