ഫോമാ ക്വീൻ, മിസ്റ്റർ ഫോമ മത്സരങ്ങൾ: മത്സരാർത്ഥികളെ ക്ഷണിക്കുന്നു – (ഫോമാ ന്യൂസ് ടീം)

Spread the love

സെപ്റ്റംബർ 2-5വരെ മെക്സിക്കോയിലെ കാൻകൂനിൽ വച്ചു നടത്തുന്ന ഫോമ അന്താരാഷ്ട്ര ഫാമിലി കൺവെൻഷനിൽ ഫോമാ ക്വീൻ, മിസ്റ്റർ ഫോമ എന്നീ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോർത്ത് അമേരിക്കയിൽ സ്ഥിരതാമസക്കാരായ 15 മുതൽ 27 വയസുള്ള മലയാളി പെൺകുട്ടികളിൽ നിന്നും 18 മുതൽ 30 വരെ വയസ്സുള്ള മലയാളി ആൺകുട്ടികളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

ഫോമ കൺവെൻഷനിലെ ഏറ്റവും ആകർഷണീയവും ജനപ്രിയവുമായ ഒരു ഇനമാണ് ബ്യൂട്ടി പേജന്റ്. വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നതാണ്. വിജയികളെ പ്രശസ്ത മലയാള ചലച്ചിത്രതാരവും ദേശീയ അവാർഡ് ജേതാവുമായ അപർണ്ണ ബാലമുരളി കിരീടം ചൂടിക്കുന്നതായിരിക്കും.

മൂന്നു റൗണ്ടുകൾ ആയിട്ടാണ് മത്സരങ്ങൾ നടത്തുക. സൗന്ദര്യത്തിനു പുറമേ ബുദ്ധിശക്തി , ടാലൻറ് , വിവേകം , സ്റ്റൈൽ , വേഷവിധാനം തുടങ്ങിയ പല ഘട്ടങ്ങൾ വിധിനിർണയത്തിന് വിലയിരുത്തപ്പെടുന്നതായിരിക്കു. വിദഗ്ധരായ സെലിബ്രിറ്റി ജഡ്ജസ് ആണ് വിധി നിർണയം നടത്തുന്നത്. കൺവെൻഷനിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അനുമതിയുള്ളത്. ഈ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 15-ന് മുമ്പ് പേര് നൽകേണ്ടതാണ്.

” മയൂഖം 2021″ എന്ന വർച്ച്വൽ ഫാഷൻ കോമ്പറ്റീഷനിലൂടെ മികച്ച നടത്തിപ്പിന് ജഡ്ജസിന്റെയും മത്സരാർത്ഥികളുടെയും അഭിനന്ദനങ്ങൾ നേടിയ ഫോമാ വിമൻസ് ഫോറമാണ് കൺവെൻഷനോടനുബന്ധിച്ച് നടത്തുന്ന ഈ ബ്യൂട്ടി പാജന്റ് മത്സരത്തിന് ചുക്കാൻ പിടിക്കുന്നത്. കഴിഞ്ഞതിനേക്കാൾ ഒരു പടികൂടെ ഭംഗിയായി നടത്തുവാൻ സാധിക്കും എന്നുള്ള ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലുമാണ് ഫോമാ വുമൻസ് ഫോറം.

കൺവെൻഷനിലെ ഏറ്റവും ആകർഷകമായ ഇനങ്ങളിലൊന്നാണ് ഈ മത്സരങ്ങളെന്ന് പ്രസിഡൻറ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവെൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്: ജാസ്മിൻ പരോൾ: 408-438-5845, ജൂബി വള്ളിക്കളം: 312-685-5829, ഷൈനി അബൂബക്കർ: 551-221-1746, ലാലി കളപ്പുരക്കൽ: 516-232-4819

Author